ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ആദ്യ മത്സരം വിജയിച്ചാണ് ഇരുടീമുകളും ഇന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തിന് എത്തുന്നത്. ചെന്നൈയുടെ ഹോം ഗ്രൗണ്ടായതിനാല്‍ ധോണിയ്ക്കും സംഘത്തിനും നേരിയ മുന്‍തൂക്കമുണ്ട്. എന്നാല്‍, വിരാട് കോഹ്ലിയുടെ ഫോമിലാണ് ആര്‍സിബിയുടെ പ്രതീക്ഷ.
ഹൈ വോള്‍ട്ടേജ് മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സ്റ്റാര്‍ പേസര്‍ മതീഷ പതിരണ കളിക്കാന്‍ സാധ്യതയില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. പതിണ ഇപ്പോഴും ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്നും ഇതിനാല്‍ ആര്‍സിബിയ്ക്ക് എതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായെന്നും മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗ് സ്ഥിരീകരിച്ചു. ചിരവൈരികളായ മുംബൈ ഇന്ത്യന്‍സിനെതിരായ സീസണിലെ ചെന്നൈയുടെ ആദ്യ മത്സരത്തിലും പതിരണ ടീമില്‍ ഇല്ലായിരുന്നു.
ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും
13