തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ആശാ വര്‍ക്കര്‍മാരുടെ ഒരു മാസത്തെ ഓണറേറിയം തടഞ്ഞ് സര്‍ക്കാര്‍. ഒരു ദിവസത്തെ സമരത്തില്‍ പങ്കെടുത്തതിന് ഒരുമാസത്തെ ഓണറേറിയം തടഞ്ഞതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആലപ്പുഴ ജില്ലയില്‍ 146 പേരുടെ ഓണറേറിയമാണ് തടഞ്ഞത്
സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ അധിക്ഷേപിക്കുന്നതിനൊപ്പം സര്‍ക്കാറിന്റെ പ്രതികാര നടപടിയും തുടരുന്നു. രാപ്പകല്‍ സമരത്തിന്റെ തുടര്‍ച്ചയായി സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ഉപരോധ സമരത്തില്‍ പങ്കെടുത്തവരുടെ ഓണറേറിയമാണ് തടഞ്ഞുവെച്ചത്. ഒരു ദിവസത്തെ സമരത്തില്‍ പങ്കെടുത്തവരുടെ ഫെബ്രുവരിയിലെ ഓണറേറിയമാണ് കൊടുക്കാത്തത്. ആലപ്പുഴയില്‍ സമരത്തില്‍ പങ്കെടുത്ത 146 പേരുടെ ഓണറേറിയം തടഞ്ഞ് ബാക്കി മുഴുവന്‍ പേര്‍ക്കും പണം നല്‍കി. പണം കിട്ടാത്ത ആശാമാര്‍ ജില്ലാ പ്രോഗ്രോം മാനേജര്‍ക്ക് പരാതി നല്‍കി
ആശമാരുടെ സമരത്തില്‍ ഒരു ദിവസം പങ്കെടുത്തു; ആലപ്പുഴയില്‍ 146 പേരുടെ ഒരു മാസത്തെ ഓണറേറിയം തടഞ്ഞു
16
previous post