പ്രസിഡന്റ് അഡ്വ. ഷെമീറ ഫൈസലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍ ബജറ്റ് അവതരിപ്പിച്ചു. 26,10,14,829/- രൂപ വരവും 23,65,87,376/- രൂപ ചെലവും 2,44,27,453/- രൂപ നീക്കിബാക്കിയുമുള്ളതാണ് ബജറ്റ്.
കൃഷി, മാലിന്യ സംസ്‌കരണം, ഭവനനിര്‍മ്മാണം, കുടിവെള്ള പദ്ധതികള്‍, മത്സ്യബന്ധന മേഖല, റോഡുകളുടെ നവീകരണം എന്നിവക്ക് ബജറ്റില്‍ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. വയോജനങ്ങള്‍ക്ക് വിമാനയാത്ര, ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000/- രൂപ അധിക ഹോണറേറിയം, മയക്കുമരുന്നിന്റെ വ്യാപനത്തിന് എതിരെ പ്രതിരോധ പരിപാടികള്‍, പ്രവാസി സംരഭങ്ങള്‍ക്ക് ധനസഹായം തുടങ്ങിയ പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കുടുംബശ്രീ വിപണനകേന്ദ്രം, വനിതകള്‍ക്ക് സംരംഭം നടത്തുന്നതിന് ഇരുചക്ര വാഹനം, വനിതകള്‍ക്ക് ഓട്ടോറിക്ഷ, സ്റ്റിച്ചിംഗ് യൂണിറ്റ് എന്നിവക്കും തുക വകയിരുത്തിയിട്ടുണ്ട്.
ലൈഫ് ഭവനനിര്‍മ്മാണത്തിന് പട്ടിക ജാതിക്കാര്‍ക്ക് 64 ലക്ഷം രൂപ ഉള്‍പ്പെടെ ആകെ 7 കോടി 44 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രശാന്ത് കുമാര്‍, വികസന സ്ഥിരംസമിതി ചെയര്‍മാന്‍മാരായ ഖദീജ അബ്ദുള്‍ ഖാദര്‍ , നിസാര്‍കുളങ്കര , പ്രമീള മജല്‍, നൗഫല്‍പുത്തൂര്‍, സമ്പത്ത് കുമാര്‍, ധര്‍മ്മ പാലന്‍ ദരില്ലത്ത്, അസ്മിന ഷാഫി, ഗിരിഷ്മജല്‍, സുലോചന, ഷമീമസാദിഖ്, ജുബൈരിയ്യ, മല്ലിക , വിവിധ ഇംപ്ലിമെന്റിംഗ് ഓഫീസര്‍മാര്‍, ഗ്രാമ പഞ്ചായത്ത് അക്കൗണ്ടന്റ് ജൂബിന്‍ എന്നിവര്‍ സംബന്ധിച്ചു
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു
18