Home Kerala കേന്ദ്രം അനുമതി നല്‍കാത്തതില്‍ ആശങ്ക; തൃശ്ശൂര്‍ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തില്‍

കേന്ദ്രം അനുമതി നല്‍കാത്തതില്‍ ആശങ്ക; തൃശ്ശൂര്‍ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തില്‍

by KCN CHANNEL
0 comment

തൃശ്ശൂര്‍ പൂരത്തിന് ഒരു മാസം മാത്രം ശേഷിക്കെ വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതില്‍ ആശങ്ക. കേന്ദ്രസര്‍ക്കാരില്‍ നിന്നാണ് അന്ത്യനുമതി ലഭിക്കേണ്ടത്. പെസോയുടെ പുതിയ മാര്‍ഗനിര്‍ദേശപ്രകാരം തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നടത്താന്‍ ആകില്ല. എന്നാല്‍ ഇതില്‍ ഇളവ് തേടിയെങ്കിലും അനുമതി ലഭിച്ചിട്ടില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ട്വന്റി ഫോറിനോട് പറഞ്ഞു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇടപെട്ട് പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനം വൈകുകയാണ്. മെയ് ആറിനാണ് ഇത്തവണ തൃശ്ശൂര്‍ പൂരം. പൂരത്തിന്റെ ആദ്യ വെടിക്കെട്ടെന്ന് പറയുന്നത് ഈ മാസം 30 തിനാണ്. ഇനി മുന്നില്‍ അധിക ദിവസങ്ങളില്ല. ഈ പശ്ചാത്തലത്തില്‍ തീരുമാനങ്ങള്‍ വൈകിയാല്‍ അത് വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു.

വെടിക്കെട്ട് പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയിലാണ് ഇരു ദേവസ്വങ്ങള്‍. വെടിക്കെട്ട് അനുമതി ലഭിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത് കേന്ദ്ര നിയമമാണ്. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു അടിയന്തര ഇടപെടല്‍ വെടിക്കെട്ട് അനുമതിയുമായി ബന്ധപ്പെട്ട് എത്രയും വേഗം വേണമെന്ന ആവശ്യത്തിലാണ് ദേവസ്വങ്ങള്‍ ഉള്ളത്.

അതേസമയം, പെസോ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ പുതുക്കിയ നിര്‍ദേശമനുസരിച്ച്, വെടിക്കെട്ട് പുരയില്‍ നിന്നും വെടിക്കെട്ട് നടത്തുന്ന സ്ഥലവും തമ്മില്‍ 200 ദൂരം വേണം എന്നുള്ളതാണ് പ്രധാന നിബന്ധന.ഫയര്‍ ലൈനില്‍ നിന്നും 100 മീറ്റര്‍ മാറിവേണം ആളുകള്‍ നില്‍ക്കാന്‍ , 250 മീറ്റര്‍ പരിധിയില്‍ സ്‌കൂളുകളോ പെട്രോള്‍ പമ്പോ പാടില്ല. ഈ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് വെടിക്കെട്ട് നടത്തുക ബുദ്ധിമുട്ടാണെന്നും പൂരം നടത്തിപ്പില്‍ ഇവ അനിശ്ചിതത്വം സൃഷ്ട്ടിക്കുമെന്നും ചൂണ്ടിക്കാട്ടി ദേവസ്വങ്ങള്‍ എത്തിയിരുന്നു. പിന്നീട് സുരേഷ്ഗോപി എം പി വിഷയത്തില്‍ ഇടപെട്ട് ഇളവ് കണ്ടെത്തി തരാമെന്ന് ഏറ്റിരുന്നുവെങ്കിലും നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമാവാത്തതാണ് പ്രതിസന്ധിക്ക് കാരണം.
കേന്ദ്രത്തില്‍ നിന്നും അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.

You may also like

Leave a Comment