Home Kasaragod ഉഷ്ണകാല ദുരന്ത ലഘൂകരണം; ബോധവല്‍ക്കരണം സംഘടിപ്പിച്ചു

ഉഷ്ണകാല ദുരന്ത ലഘൂകരണം; ബോധവല്‍ക്കരണം സംഘടിപ്പിച്ചു

by KCN CHANNEL
0 comment

കനത്ത ചൂടിനെയും അതുമൂലം ഉണ്ടാകുന്ന രോഗങ്ങളെയും പ്രതിരോധിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉഷ്ണകാല ദുരന്ത ലഘൂകരണ ക്യാമ്പയിന്‍ ഉദ്ഘാടനവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. എ . ഡി.എം പി. അഖില്‍ ഉദ്ഘാടനം ചെയ്ത ബോധവല്‍ക്കരണ ക്ലാസില്‍ ഡി. എം സെക്ഷന്‍ ജെ.എസ്പി.വി രാജന്‍ അധ്യക്ഷത വഹിച്ചു.

ചൂട് കൂടുന്ന സാഹചര്യത്തില്‍ ഹരിത കര്‍മ്മ സേന, തൊഴിലുറപ്പ് തൊഴിലാളികള്‍
തുടങ്ങിയവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് വേനല്‍ചൂടും ആരോഗ്യ പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ സംസാരിക്കവേ ജെ.എ.എം.ഒ പി രഞ്ജിത്ത് പറഞ്ഞു. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയുള്ള സമയങ്ങളില്‍ വെയിലിനെ കൂടുതല്‍ അഭിമുഖികരിക്കാത്ത വിധത്തില്‍ ജോലി സമയം ക്രമീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലവര്‍ഗങ്ങളും പാനീയങ്ങളും ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്നും തലവേദന, തലകറക്കം, പേശി വലിവ് ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വിവരം അറിയിക്കണം എന്നും അദ്ദേഹം അറിയിച്ചു. കുട്ടികള്‍ മുതിര്‍ന്നവര്‍ പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു
ചപ്പുചവര്‍കള്‍ക്ക് തീയിടുന്ന സാഹചര്യത്തില്‍ തീപിടുത്തം ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാനുള്ള സുരക്ഷ മാര്‍ഗ്ഗങ്ങളും കരുതണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ ഫയര്‍ഫോഴ്‌സിനെയോ അടുത്തുള്ള ഫയര്‍ ഓഫീസുകളെയോ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ കരുതണമെന്നും തീ പിടുത്തമുണ്ടായാല്‍ സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസ് കൈകാര്യം ചെയ്ത ജില്ലാ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ജീവന്‍ സര്‍ പറഞ്ഞു.

You may also like

Leave a Comment