23
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ ബസ് ബൈക്കിലിടിച്ച് കോളേജ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു.
സേഫ്റ്റി എന്ന സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെയാണ് കേസ്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, അപകടകകരമായ രീതിയില്‍ വാഹനം ഓടിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് നടപടി.
ഇന്നലെ വൈകുന്നേരമായിരുന്നു പേരാമ്പ്ര ഡിഗ്‌നിറ്റി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി മുഹമ്മദ് ഷാദില്‍ മരിച്ചത്. കോഴിക്കോട് നിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പോയ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാരും രംഗത്ത് വന്നിരുന്നു.