41
ഐപിഎല്ലില്‍ വിജയക്കുതിപ്പ് തുടരുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെ പിടിച്ചുകെട്ടാന്‍ കഴിയാതെ പോയതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാമ്പില്‍ അഭിപ്രായഭിന്നത രൂപപ്പെടുന്നതായി സൂചന. ബെംഗളൂരു ഉയര്‍ത്തിയ 163 റണ്‍സ് പിന്തുടരവെ 30 റണ്‍സിന് ഡല്‍ഹിക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍, ലഭിച്ച ആധിപത്യം ഉപയോഗിക്കാന്‍ ബെംഗളൂരുവിനായില്ല. കെ എല്‍ രാഹുലിന്റെ ഇന്നിങ്‌സ് ബലത്തില്‍ അനായാസം ഡല്‍ഹി വിജയത്തിലേക്ക് കുതിക്കുകയായിരുന്നു