മുനമ്പം വഖഫ് കേസില്‍ അഭിഭാഷക കമ്മീഷനെ നിയമിക്കണമെന്ന് ഭൂമി കൈമാറിയ സിദ്ദിഖ് സേഠിന്റെ കുടുംബം. ഫാറൂഖ് കോളജിന് നല്‍കിയ ഭൂമിയുടെ വിശദമായ പരിശോധന വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് കുടുംബം കോഴിക്കോട് വഖഫ് ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കി. ഹര്‍ജിയുടെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.
ആകെ എത്ര ഭൂമി, കടലെടുത്ത ഭൂമി, കുടികിടപ്പ് അവകാശം, അനധികൃതമായി കൈവശപ്പെടുത്തിയത് എത്ര എന്നിവയില്‍ പരിശോധന വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പരിശോധന കൃത്യമായി നടത്തിയാല്‍ മാത്രമേ എത്ര ഭൂമി കേയ്യറിയെന്നും എത്ര ഭൂമി വില്‍പന നടത്തിയെന്നും കണ്ടെത്താന്‍ കഴിയൂ. അതിനാല്‍ അഭിഭാഷക കമ്മിഷന്‍ വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നത്.
Read Also: മുനമ്പം വഖഫ് ഭൂമി കേസ്; അന്തിമ ഉത്തരവിറക്കുന്നതില്‍ നിന്ന് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിനെ വിലക്കി ഹൈക്കോടതി
അതേസമയം മുനമ്പം വഖഫ് ഭൂമി കേസില്‍ അന്തിമ ഉത്തരവിറക്കുന്നതില്‍ നിന്ന് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിനെ ഹൈക്കോടതി വിലക്കി. വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഫാറൂഖ് കോളജിന് നോട്ടീസ് അയച്ചു. വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. വഖഫ് ട്രൈബ്യൂണലിലെ വാദം തുടരുന്നതിന് തടസമില്ല.