25
ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പഞ്ചാബ് കിംഗ്‌സുമായി ഏറ്റുമുട്ടും. ഹൈദരാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.
ഉദിക്കാനാവാതെ കിതയ്ക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. എതിരാളികളെ ഒറ്റയ്ക്ക് തകര്‍ക്കാന്‍ ശേഷിയുള്ള ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച് ക്ലാസന്‍ എന്നിവര്‍ ബാറ്റിംഗ് നിരയില്‍ ഉണ്ടായിട്ടും അവസാന നാല് മത്സരത്തിലും ഹൈദരാബാദിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. ആദ്യ കളിയില്‍ തകര്‍ത്തടിച്ച് തുടങ്ങിയ ബാറ്റര്‍മാര്‍ ഒരുമിച്ച് നിറംമങ്ങിയതാണ് ഹൈദരാബാദിനെ വെട്ടിലാക്കിയത്. പാറ്റ് കമ്മിന്‍സും മുഹമ്മദ് ഷമിയും നയിക്കുന്ന ബൗളര്‍മാര്‍ക്കും കളി പിടിക്കാനാവുന്നില്ല. ഹോം ഗ്രൗണ്ടില്‍ ജയത്തില്‍ കുറഞ്ഞതൊന്നും സണ്‍റൈസേഴ്‌സിനും ആരാധകര്‍ക്കും ചിന്തിക്കാന്‍ പോലുമാകില്ല.