അന്നം തന്ന വണ്ടിക്ക് ഒരു മുത്തം; ടയറില്‍ തൊട്ടുതൊഴുത KSRTC ഡ്രൈവറുടെ വൈകാരികമായ വിരമിക്കല്‍ വൈറല്‍

‘തൊഴിലിനെയും അന്നം തന്ന വണ്ടിയെയും നെഞ്ചോട് ചേര്‍ക്കുന്ന യഥാര്‍ത്ഥ ഡ്രൈവര്‍മാരുടെ സ്‌നേഹമാണിത്’ എന്നാണ് ദൃശ്യങ്ങള്‍ കണ്ടവര്‍ കുറിക്കുന്നത്

ഓരോ ദിവസവും തനിക്ക് അന്നം തന്ന പ്രിയപ്പെട്ട കെഎസ്ആര്‍ടിസി ബസിനെ കെട്ടിപ്പിടിച്ച് മുത്തമിട്ടും ടയറുകളില്‍ തൊട്ടുതൊഴുതും സര്‍വീസില്‍ നിന്ന് പടിയിറങ്ങുന്ന ഒരു കെഎസ്ആര്‍ടിസി ഡ്രൈവറുടെ വൈകാരികമായ രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുന്നത്. ഇടുക്കി കട്ടപ്പന സ്വദേശിയായ പോള്‍ കുര്യന്‍ എന്ന ഡ്രൈവറാണ് വര്‍ഷങ്ങളുടെ ഓര്‍മകള്‍ ബാക്കിവെച്ച് കെഎസ്ആര്‍ടിസിയില്‍ നിന്നും വിരമിച്ചത്.
തന്റെ ഔദ്യോഗിക ജീവിതത്തിലെ അവസാന ട്രിപ്പ് പൂര്‍ത്തിയാക്കി താഴെയിറങ്ങിയ പോള്‍ കുര്യന്‍, വര്‍ഷങ്ങളായി തന്റെ ജീവനും ജീവിതവുമായിരുന്ന ബസിന്റെ മുന്‍വശത്തെത്തി സ്‌നേഹത്തോടെ ഒരു മുത്തം നല്‍കുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവിംഗ് സീറ്റില്‍ കയറിയിരുന്ന് ആ വണ്ടിയെ ഒന്നുകൂടി നെഞ്ചോടു ചേര്‍ത്ത അദ്ദേഹം താഴെയിറങ്ങി മുന്‍വശത്തെയും പിന്‍വശത്തെയും ടയറുകള്‍ തൊട്ടുതൊഴുതാണ് യാത്രപറഞ്ഞത്.

Scroll to Top