ആഭ്യന്തര മന്ത്രി മുതല്‍ സോഷ്യല്‍ മീഡിയ താരങ്ങള്‍ വരെ; സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി റെട്രോ ലുക്ക് ട്രെന്‍ഡ്

ആഭ്യന്തര മന്ത്രിയുടെ പോസ്റ്റിനു താഴെ രസരകരമായ കമന്റുകളാണ് വരുന്നത്.
സോഷ്യല്‍ മീഡിയയിലെ പുതിയ തരംഗമാണ് 80’s ലുക്ക് അഥവാ റെട്രോ ലുക്ക് എഐ ട്രെന്‍ഡ്. ഒരു സാധാരണ ഫോട്ടോ നല്‍കിയാല്‍, അത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് 1980-കളിലെ സിനിമാ താരങ്ങളെപ്പോലെയോ അല്ലെങ്കില്‍ ആ കാലഘട്ടത്തിലെ വിന്റേജ് ശൈലിയിലോ മാറ്റുന്നതാണ് ഈ ട്രെന്‍ഡ്. കണ്ണടകള്‍, വലിയ ഹെയര്‍സ്‌റ്റൈലുകള്‍ കളര്‍ഫുള്‍ വസ്ത്രങ്ങള്‍, പഴയ മാഗസിന്‍ കവര്‍ ലുക്ക് എന്നിവയെല്ലാം ഒരൊറ്റ പ്രോംപ്റ്റിലൂടെ ഫോട്ടോകള്‍ക്ക് ലഭിക്കുന്നു. സെലിബ്രിറ്റികള്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ ഈ ട്രന്‍ഡിന്റെ ഭാഗമാകുന്നുണ്ട്.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങള്‍ പലരും ഈ എഐ പരീക്ഷണത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. കറുത്ത ഷര്‍ട്ടും വെള്ള കോട്ടുമിട്ട് ഇരിക്കുന്ന വിന്റേജ് കാല ചിത്രം രമേശ് ചെന്നിത്തല തന്നെ സ്വന്തം പേജില്‍ തന്നെ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ആഭ്യന്തര മന്ത്രിയുടെ പോസ്റ്റിനു താഴെ രസരകരമായ കമന്റുകളാണ് വരുന്നത്. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമുള്ള സെലിബ്രിറ്റികളില്‍ നീണ്ട നിര തന്നെ ഈ ട്രന്‍ഡിന്റെ ഭാഗമായിട്ടുണ്ട്. മീന, ഭാവന, ഷഫ്‌ന നിസാം, ഗോപിക അനില്‍, ആര്യ ബഡായ്, പേളി മാണി, അപര്‍ണ തോമസ്, മാളവിക കൃഷ്ണകുമാര്‍, അഭിരാമി സുരേഷ്, സെറീന ആന്‍, അഖില്‍ മാരാര്‍, അശ്വതി ശ്രീകാന്ത്, തുടങ്ങിയവരെല്ലാം എഐയുടെ സഹായത്തോടെ തയ്യാറാക്കിയ തങ്ങളുടെ വിന്റേജ് കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

Scroll to Top