വയനാട് ടൗണ്‍ഷിപ്പ് ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും; മുഴുവന്‍ വീടുകളുടെ പണി ഒക്ടോബറില്‍ കഴിയും: ടി സിദ്ദിഖ്

തിരുവനന്തപുരം: വയനാട് ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പ് നിര്‍മാണം മികച്ച രീതിയില്‍ മുന്നോട്ട് പോകുകയാണെന്നും മുഴുവന്‍ വീടുകളുടെയും നിര്‍മാണം ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും മന്ത്രി ടി. സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 810 ജീവനക്കാര്‍ അവിടെ ജോലി എടുക്കുന്നുണ്ട്.

110 വീടുകളുടെ നിര്‍മാണം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും. മുഴുവന്‍ വീടുകളുടെയും നിര്‍മാണം ഒക്ടോബറില്‍ പൂര്‍ത്തിയാക്കുന്നു. മഴപെയ്തതുകൊണ്ട് പെയിന്റിങ്ങിന്റെ കാര്യത്തില്‍ കുറച്ച് താമസം വന്നു. ഇപ്പോള്‍ അതു മാറി.

ഡിസംബര്‍ മാസത്തോടെ എല്ലാ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കും. ഒരു ആശങ്കയും ആര്‍ക്കും വേണ്ട. നേരത്തെ ഷെഡ്യൂള്‍ ചെയ്ത് പ്രകാരം എല്ലാ പ്രവര്‍ത്തികളും നല്ല രീതിയില്‍ പുരോഗമിക്കുന്നു. നറുക്കെടുപ്പും പ്രവര്‍ത്തിയും തമ്മില്‍ ബന്ധമില്ല. അതെല്ലാം സാങ്കേതികമായ കാര്യങ്ങള്‍. ജീവനക്കാരുടെ കുറവ് അവിടെ ഉണ്ടായിട്ടില്ല.

സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആദ്യ പട്ടികയില്‍ ഇടം ലഭിക്കാത്ത ദുരന്തബാധിതരെ കൂടി അര്‍ഹതപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരുടെ കാര്യത്തില്‍ ഉടന്‍ തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്ന് ടി. സിദ്ദിഖ് വ്യക്തമാക്കി.

Scroll to Top