83
പെരിയ: ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികള്‍, ചെറുപ്പത്തില്‍ തന്നെ കവിതയെഴുതി പുസ്തകമാക്കി പ്രസിദ്ധീകരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി നിയ മോള്‍ എന്നിവരെയാണ് അഖിലകേരള യാദവസഭ തണ്ണോട്ട് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഉപഹാരവും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചത്. യാദവസഭ സംസ്ഥാന പ്രസിഡണ്ട് കെ. ശിവരാമന്‍ മേസ്തിരി പരിപാടി ഉദ്ഘാടനം ചെയ്തു. അരീക്കര നാരായണന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. എം. ദാമോദരന്‍ അനുമോദനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് ബാബു മാണിയൂര്‍,താലൂക്ക് പ്രസിഡണ്ട് കമലാക്ഷ ന്‍ മുന്നാട്, കെ. വി. കുഞ്ഞിരാമന്‍ തണ്ണോട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗോപാലന്‍ വേളായി വീട് സ്വാഗതവും രാജന്‍ താഴത്ത് വീട് നന്ദിയും പറഞ്ഞു.