നയിമാര്‍മൂല: 1982 മുതല്‍ 2024 വരെയുള്ള തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നയിമാര്‍മൂലയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ തന്‍ബീഹുല്‍ ഇസ്ലാം ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍ (TIOSA) അഥവാ ടിഓസ ‘റെയിന്‍ബോ മീറ്റ്’ എന്ന പേരില്‍ യോഗം ചേര്‍ന്നു.
സ്‌കൂള്‍ ഹാളില്‍ നടന്ന യോഗം മുന്‍ പ്രസിഡന്റും പ്രമുഖ കലാകാരനുമായ കെ എച്ച് മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് പി ബി അച്ചു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നാസര്‍ ചെര്‍ക്കളം വിഷയ വിശദീകരണം നടത്തി. ട്രഷറര്‍ ഖാദര്‍ പാലോത്ത്, വൈസ് പ്രസിഡന്റ്‌റുമാരായ സ്‌കാനിയ ബെദിര, എസ് റഫീഖ്, സെക്രട്ടറിമാരായ ആഷിഫ് ടി ഐ, മൊയ്ദു അറഫ എന്നിവരും എക്‌സക്ട്ടീവ് അംഗങ്ങളായ അബ്ദുല്‍ സലാം എന്‍.യു., അന്‍വര്‍ ചോക്ലേറ്റ് എന്നിവരും സംസാരിച്ചു. മുഴുവന്‍ എക്‌സക്ട്ടീവ് അംഗങ്ങളും വിവിധ ബാച്ചുകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍മാരും ചര്‍ച്ചയില്‍ പങ്കെടുത്തു.
സംഘടനയുടെ ലോഗോ പ്രകാശനവും മുപ്പത്തി ആറായിരത്തോളം പൂര്‍വ്വ വിദ്യാര്‍ത്ഥികളെ അംഗങ്ങളാക്കാന്‍ വേണ്ടി തയ്യാറാക്കുന്ന വെബ്‌സൈറ്റ് ലോഞ്ചിങ് ഉടനെ നടത്താനും യോഗം തീരുമാനിച്ചു.
ജനറല്‍ സെക്രട്ടറി എന്‍ എം ഇബ്രാഹിം നയന്മാര്‍മൂല സ്വാഗതവും അഷ്റഫ് എന്‍ യു നന്ദിയും പറഞ്ഞു.