Saturday, September 21, 2024
Home Sports ഓണം കോസ്‌റ്റ്യൂമിൽ ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ടീം പ്രസന്റേഷൻ; തിരുവോണ നാളിൽ ആദ്യ മത്സരം

ഓണം കോസ്‌റ്റ്യൂമിൽ ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ടീം പ്രസന്റേഷൻ; തിരുവോണ നാളിൽ ആദ്യ മത്സരം

by KCN CHANNEL
0 comment


മ​ല​യാ​ളി താ​രം രാ​ഹു​ൽ കെപി​യാണ് താരങ്ങളെ മുണ്ടുടുക്കാനും മടക്കി കുത്താനും പരിശീലിപ്പിച്ചത്
ഓണം കോസ്‌റ്റ്യൂമിൽ ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ടീം പ്രസന്റേഷൻ; തിരുവോണ നാളിൽ ആദ്യ മത്സരം

കൊ​ച്ചി: ഐ എസ് എൽ പതിനൊന്നാം സീസണിന് സെപ്തംബർ 13 ന് തുടക്കമാവുകയാണ്. സെപ്തംബർ 15 ന് തിരുവോള നാളിലാണ് കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. പു​തി​യ സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ വി​ജ​യം സ്വ​ന്ത​മാ​ക്കി ആ​രാ​ധ​ക​ർ​ക്ക് ഓ​ണ​സ​മ്മാ​നം ന​ൽ​കാ​നൊ​രു​ങ്ങുകയാണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. കൊ​ച്ചി ക​ലൂ​ർ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ നടക്കുന്ന ആ​ദ്യ ​മ​ത്സ​രത്തിൽ പ​ഞ്ചാ​ബ് എ​ഫ്സി​യാ​ണ് കൊമ്പന്മാരുടെ എ​തി​രാ​ളി​ക​ൾ. ഇന്നലെ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പൂ​ർ​ണ സ്ക്വാ​ഡി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന മീ​റ്റ് ദി ​സ്റ്റാ​ർ​സ് ച​ട​ങ്ങ് കൊ​ച്ചി ലു​ലു​മാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.

ഓണം കോസ്‌റ്റ്യൂമിൽ ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ടീം പ്രസന്റേഷൻ; തിരുവോണ നാളിൽ ആദ്യ മത്സരം
കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ ഹാട്രിക്ക് അഖിൽദേവിന്; കാലിക്കറ്റിന് ആറ് വിക്കറ്റ് വിജയം
ആ​രാ​ധ​ക​ർ നി​റ​ഞ്ഞ സ​ദ​സ്സി​ലേ​ക്ക് മ​ല​യാ​ള​ത്ത​നി​മ​യോ​ടെ ക​സ​വു​മു​ണ്ടു​ടു​ത്താ​ണ് എ​ല്ലാ താ​ര​ങ്ങ​ളും എ​ത്തി​യ​ത്. സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി കൊ​ച്ചി​യി​ലേ​ക്ക് തി​ങ്ക​ളാ​ഴ്ച​യാ​ണ് താ​ര​ങ്ങ​ൾ വ​ന്ന​ത്. മാ​ളി​ന്റെ എ​ല്ലാ നി​ല​ക​ളി​ലും ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. നി​റ​ഞ്ഞ കൈ​യ​ടി​ക​ളോ​ടെ​യും ആ​ർ​പ്പ് വി​ളി​ക​ളോ​ടെ​യു​മാ​ണ് ഓ​രോ താ​ര​ത്തെ​യും എ​തി​രേ​റ്റ​ത്. മ​ല​യാ​ളി താ​രം രാ​ഹു​ൽ കെപി​യാണ് താരങ്ങളെ മുണ്ടുടുക്കാനും മടക്കി കുത്താനും പരിശീലിപ്പിച്ചത്. ക്യാ​പ്റ്റ​ൻ അ​ഡ്രി​യാ​ൻ ലൂ​ണ ഒ​ഴി​കെ ഉ​ള്ള എ​ല്ലാ താ​ര​ങ്ങ​ളും ടീം ​ഒ​ഫി​ഷ്യ​ൽ​സും ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു. ഇ​ത്ര​യ​ധി​കം ആരാധക പിന്തുണ താൻ പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്നും ഇ​തി​ന് പ​ക​ര​മാ​യി ടീ​മി​ന്റെ പ​ര​മാ​വ​ധി പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാൻ ശ്രമിക്കുമെന്നും പുതിയ പരിശീലകൻ മൈ​ക്ക​ൽ സ്റ്റാ​റേ പ​റ​ഞ്ഞു.

ടീം: അഡ്രിയൻ ലൂണ (ക്യാപ്റ്റൻ), സച്ചിൻ സുരേഷ്, നോറ ഫെർണാണ്ടസ്, സോം കുമാർ (ഗോൾ കീപ്പർമാർ). മിലോസ് ഡ്രിൻസിച് (വൈസ് ക്യാപ്റ്റൻ), അലക്സാണ്ടർ കോയഫ്, പ്രീതം കോട്ടാൽ, ഹോർമിപാം, സന്ദീപ് സിങ്, നവോച്ച സിങ്, ഐബൻഭ ധോലിങ്, മുഹമ്മദ് സഹീഫ് (പ്രതിരോധം), ഫ്രെഡി ലാലൻമാവിയ, വിബിൻ മോഹനൻ, ഡാനിഷ് ഫാറൂഖ്, യൊഹൻബ മെയ്തേയ്, മുഹമ്മദ് അസ്ഹർ, മുഹമ്മദ് അയ്മൻ, ബ്രെയ്സ് മിറാൻഡ, സൗരവ് മണ്ഡൽ, നോവ സദൂയി (മധ്യനിര), ആർ.ലാൽത്തൻമാവിയ, കെ.പി.രാഹുൽ‌, ഇഷാൻ പണ്ഡിത, ക്വാമെ പെപ്ര, ജെസുസ് ഹിമിനെ (മുന്നേറ്റ നിര).

You may also like

Leave a Comment