51
ഡല്‍ഹി മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അരവിന്ദ് കെജരിവാളിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. അതിഷിയെ മുഖ്യമന്ത്രിയായി നിയമിച്ചു. സത്യപ്രതിജ്ഞ ചെയ്യുന്നത് മുതലാണ് നിയമനം. അഞ്ച് മന്ത്രിമാരുടെ പട്ടികക്കും രാഷ്ട്രപതിയുടെ അംഗീകാരം നല്‍കി. വൈകിട്ട് 4 30നാണ് സത്യപ്രതിജ്ഞ.
നിലവില്‍ മന്ത്രിമാരായ സൗരഭ് ഭരദ്വാജ്, കൈലാഷ് ഗഹ്ലോട്ട്, ഗോപാല്‍ റായ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവര്‍ തുടരും. അതിഷി ഉള്‍പ്പെടെ ആറംഗ മന്ത്രിസഭ. വലിയ മാറ്റങ്ങള്‍ വകുപ്പുകള്‍ സംബന്ധിച്ചുണ്ടാകാന്‍ സാധ്യതയില്ല. നിലവില്‍ 14 വകുപ്പുകള്‍ ആണ്. അതിഷി കൈകാര്യം ചെയ്യുന്നത്. ചില വകുപ്പുകള്‍ മന്ത്രിമാര്‍ക്ക് വീതിച്ചു നല്‍കുമെന്നും സൂചനയുണ്ട്.