Home Sports വെടിക്കെട്ടുമായി വീണ്ടും ട്രാവിസ് ഹെഡ്, ആദ്യ ടി20യില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഓസ്‌ട്രേലിയ

വെടിക്കെട്ടുമായി വീണ്ടും ട്രാവിസ് ഹെഡ്, ആദ്യ ടി20യില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഓസ്‌ട്രേലിയ

by KCN CHANNEL
0 comment

സതാംപ്ടണ്‍: ടി20 പരമ്പരയിലെ ആദ്യ മത്സത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തി ഓസ്‌ട്രേലിയ. വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി ടോപ് സ്‌കോററായ ട്രാവിസ് ഹെഡിന്റെ ബാറ്റിംഗ് മികവില്‍ ആദ്യ മത്സരത്തില്‍ ഓസീസ് 28 റണ്‍സിന്റെ ആധികാരിക ജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 19.3 ഓവറില്‍ 179 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇംഗ്ലണ്ട് 19.2 ഓവറില്‍ 151 റണ്‍സിന് ഓള്‍ ഔട്ടായി.37 റണ്‍സെടുത്ത ലിയാം ലിവിംഗ്സ്റ്റണ്‍ മാത്രമാണ് ഇംഗ്ലണ്ടിനായി പൊരുതിയുള്ളു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കായി ട്രാവിസ് ഹെഡ് 23 പന്തില്‍ 59 റണ്‍സടിച്ച് ടോപ് സ്‌കോററായി.

കഴിഞ്ഞ മത്സരങ്ങളിലേതുപോലെ തുടക്കത്തില്‍ തന്നെ തകര്‍ത്തടിച്ചാണ് ഓസീസ് തുടങ്ങിയത്. പവര്‍ പ്ലേയില്‍ തന്നെ മാത്യു ഷോര്‍ട്ടും(26 പന്തില്‍ 41), ട്രാവിസ് ഹെഡും(23 പന്തില്‍ 59) ചേര്‍ന്ന് 86 റണ്‍സടിച്ചു.23 പന്തില്‍ 59 റണ്‍സടിച്ച ഹെഡ് എട്ട് ഫോറും നാലു സിക്‌സും പറത്തി.എന്നാല്‍ ഇരുവരും പുറത്തായതിനുശേഷം 27 പന്തില്‍ 37 റണ്‍സെടുത്ത ജോഷ് ഇംഗ്ലിസ് മാത്രമെ ഓസീസ് നിരയില്‍ തിളങ്ങിയുള്ളു.

You may also like

Leave a Comment