Saturday, September 21, 2024
Home Kasaragod തെങ്ങിന് തടം മണ്ണിന് ജലം: ജല സംരക്ഷണത്തിനായി കാസര്‍കോട്

തെങ്ങിന് തടം മണ്ണിന് ജലം: ജല സംരക്ഷണത്തിനായി കാസര്‍കോട്

by KCN CHANNEL
0 comment

തെങ്ങിന് തടം മണ്ണിന് ജലം ജനകീയ ക്യാമ്പൈന്‍ ജില്ലാതല ഉദ്ഘാടനം ബേഡഡുക്ക ഗ്രാമഞ്ചായത്തിലെ കാഞ്ഞിരത്തിങ്കാലിലെ ബേഡകം തെങ്ങുകളുടെ വിത്തു ശേഖരണ തോട്ടത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. .വളരെ ഉയരം കൂടിയതും ജലസേചനം വളരെ കുറവ് ആവശ്യമായ ഇക്കോട്ടൈപ്പുകളാണ് ബേഡകം തെങ്ങുകള്‍. ഭൂഗര്‍ഭ ജല ചൂഷണം അതി തീവ്രമായ കാസര്‍കോട് ജില്ലയില്‍ തെങ്ങിന് തടം തീര്‍ത്തുകൊണ്ടുള്ള ഈ ജലസംരക്ഷണ ജനകീയ പരിപാടി വളരെ പ്രാധാന്യമുള്ളതാണ്.

ബേഡഡുക്ക ഗ്രാമഞ്ചായത്ത് പ്രസിഡന്റ്എം ധന്യ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ നവകേരളം കര്‍മ്മപദ്ധതി ജില്ല കോര്‍ഡിനേറ്റര്‍ കെ ബാലകൃഷ്ണന്‍ പരിപാടി വിശദീകരണം നടത്തി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കെ രമണി, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി വരദ രാജ്, ബി എം സി കണ്‍വീനര്‍ കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു ലത്വ ഗോപി സ്വാഗതവും ഹരിതകേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി കെ ലോഹിതാക്ഷന്‍, നന്ദിയും പറഞ്ഞു ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കാര്‍ഷിക കര്‍മസേന അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍,കര്‍ഷകര്‍ എന്നിവരുംപങ്കെടുത്തു.

You may also like

Leave a Comment