Saturday, September 21, 2024
Home Kerala വിലങ്ങാട് ദുരന്തം: സര്‍ക്കാര്‍ ധനസഹായ വിതരണം ആരംഭിച്ചു, ഇതുവരെ 29.43 ലക്ഷം രൂപ നല്‍കി

വിലങ്ങാട് ദുരന്തം: സര്‍ക്കാര്‍ ധനസഹായ വിതരണം ആരംഭിച്ചു, ഇതുവരെ 29.43 ലക്ഷം രൂപ നല്‍കി

by KCN CHANNEL
0 comment

കോഴിക്കോട്: വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള സഹായധനം വിതരണം ചെയ്തു തുടങ്ങി. ദുരിതാശ്വാസക്യാമ്പിലും ബന്ധുവീടുകളിലുമായി കഴിഞ്ഞ 450 പേര്‍ക്ക് സംസ്ഥാന ദുരന്തനിവാരണഫണ്ടില്‍ നിന്നുള്ള 5000 രൂപ വീതം വിതരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ദുരിതബാധിതരായവര്‍ക്ക് 10,000 രൂപയാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. ബാക്കിയുള്ള 5000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ലഭിച്ചാലുടന്‍ തന്നെ വിതരണം ചെയ്യുമെന്നാണ് വിവരം.

ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് ഒരു കുടുംബത്തില്‍ പരമാവധി രണ്ട് പേര്‍ എന്ന കണക്കില്‍ ഒരാള്‍ക്ക് ദിവസം 300 രൂപ വെച്ച് ഒരു മാസത്തേക്കായിരുന്നു ധനസഹായം പ്രഖ്യാപിച്ചത്.

ഇതില്‍ 37 കുടുംബങ്ങള്‍ക്ക് (ഓരോ കുടുംബത്തിലും രണ്ട് പേര്‍) ദിവസം 600 രൂപ വെച്ച് 6,66,000 രൂപയും കട നഷ്ടപ്പെട്ട മൂന്നുപേര്‍ക്ക് ദിവസം 300 രൂപ വെച്ച് ഒരു മാസത്തേക്ക് 27,000 രൂപയും വിതരണം ചെയ്തു. ആകെ മൊത്തം 29,43,000 രൂപയാണ് വിലങ്ങാട് ഇത്തരത്തില്‍ വിതരണം ചെയ്തത്.

You may also like

Leave a Comment