62
ആലംപാടി: ആലംപാടി നൂറുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്രസയില്‍ നിന്നും സമസ്ത പൊതു പരീക്ഷയില്‍ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ നിന്നും എറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, സജീവ ഐ.എന്‍.എല്‍ പ്രവര്‍ത്തകനായിരുന്ന മര്‍ഹും: എസ്.ടി കബീറിന്റെ സ്മരണക്കായി ഐ.എന്‍.എല്‍ ആലംപാടി ശാഖാ കമ്മിറ്റി നല്‍കി വരുന്ന അഞ്ചാമത് എസ്.ടി കബീര്‍ സ്മാരക ക്യാഷ് അവാര്‍ഡ്, സെപ്റ്റംബര്‍ 27,28,29 തീയ്യതികളിലായി
നടക്കുന്ന മദ്രസാ വിദ്യാര്‍ത്ഥികളുടെ നബിദിന പരിപാടിയില്‍ വെച്ച് വിതരണം ചെയ്യുമെന്ന് ഐ.എന്‍.എല്‍ ആലംപാടി ശാഖാ കമ്മിറ്റി ഭാരവാഹികള്‍അറിയിച്ചു