ദുബൈ: പാടലടുക്ക ഖിസര്‍ ജമാഅത്ത് യൂ എ ഇ കൂട്ടായ്മ ദേര നായിഫ് കാസറഗോഡ് ഡൈന്‍ ഹോട്ടലില്‍ വിപുലമായി സംഘടിപ്പിച്ച ഇഷ്ഖേ ഹബീബ് മീലാദ് സംഗമവും മദ്ഹ് മജ്ലിസും മത സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍ നിറ സാന്നിധ്യമായ ജംഷീദ് അട്ക്ക ഉത്ഘാടനം ചെയ്തു. പ്രവാചക പ്രണയം നമ്മുടെ ഉള്ളിലാണ് വേണ്ടതെന്നും അതാണ് മനുഷ്യന് മനുഷ്യനെ തിരിച്ചറിയുന്ന വിധം സംസ്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
പ്രസ്തുത പരിപാടിയില്‍ ആക്ടിങ് പ്രസിഡന്റ് ഹൈദര്‍ പാടലടുക്ക അധ്യക്ഷത വഹിച്ചു.
ഫലജ് അല്‍ മുഅല്ല ഔഖാഫ് ഇമാം ഹാഫിസ് ഇല്യാസ് സഖാഫി പാടലടുക്ക ഉല്‍ബോധന പ്രസംഗം നടത്തി. പ്രവാചക ചര്യ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ചു കൊണ്ട് ജീവിക്കുമ്പോള്‍ സമൂഹത്തിലെ വെല്ലുവിളികളെ അതി ജീവിക്കാന്‍ കഴിയുമെന്നും സഹിഷ്ണുതയും സല് സ്വഭാവവും നമുക്കതിലൂടെ ലഭിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു
ദുബായ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് സലാം പാടലടുക്ക, ഇര്‍ഷാദ് അര്‍ഷദി, നുഫൈല്‍, ഷംസുദ്ദീന്, അഷ്റഫ് സഖാഫി ഉപ്പിന തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആദില്‍ ഷേഖ് ഉപ്പള, നുമാന് റഈസി നീര്ച്ചാല്, ഹാഫിസ് ഷബീര്‍ മുഹ്തദി തിരുവനന്തപുരം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന മദ്ഹ് മജ്ലിസില്‍ സാബിത് പാടലടുക്കയുടെ മദ്ഹ് ഗാനാലാപനവും നടന്നു.
താജുദ്ദീന്, അല്‍താഫ്, രിഫാഈ. ഷമീം, സിനാന്, സഹീര്‍ തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.
സെക്രട്ടറി നൗഷാദ് ബി കെ സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി ഷഫീക് നന്ദിയുംപറഞ്ഞു.
പാടലടുക്ക ഖിസര്‍ ജമാഅത്ത് യൂ എ ഇ കൂട്ടായ്മഇഷ്ഖേ ഹബീബ് മീലാദ് സംഗമവും മദ്ഹ് മജ്ലിസും സംഘടിപ്പിച്ചു
66
previous post