കാസര്‍കോട്: മാലിന്യമുക്ത നവകേരളം, സ്വച്ഛതാ ഹി സേവ 2024 ക്യാമ്പയിനുമായി ബന്ധപ്പെട്ട് ശുചിത്വ സന്ദേശങ്ങള്‍ വിളിച്ചോതി കാസര്‍കോട് നഗരസഭ സ്വച്ഛതാ റാലി സംഘടിപ്പിച്ചു. റാലി നഗരസഭാ ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച് നഗരം ചുറ്റി നഗരസഭാ കോണ്‍ഫറന്‍സ് ഹാള്‍ പരിസരത്ത് സമാപിച്ചു. നഗരസഭ കൗണ്‍സിലര്‍മാര്‍, നഗരസഭാ ജീവനക്കാര്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, കുടുംബശ്രീ, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, എസ്.പി.സി, നഗരസഭാ ശുചീകരണ തൊഴിലാളികള്‍, തപാല്‍ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ സ്വച്ഛതാ റാലിയില്‍ പങ്കെടുത്തു. ശുചിത്വവുമായി ബന്ധപ്പെട്ടുള്ള പ്ലക്കാര്‍ഡുകളും ബാനറുകളും റാലിക്ക് കൊഴുപ്പേകി. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം റാലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ സഹീര്‍ ആസിഫ്, സിയാന ഹനീഫ്, രജനി കെ, ക്ലീന്‍ സിറ്റി മാനേജര്‍ മധുസൂധനന്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.
”പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍’; ശുചിത്വ സന്ദേശങ്ങള്‍ വിളിച്ചോതി കാസര്‍കോട് നഗരസഭ സ്വച്ഛതാ റാലി സംഘടിപ്പിച്ചു
25