114
തളങ്കര ഗവണ്‍മെന്റ് മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍
പോഷകാഹാര മാസം ആചരിക്കുന്നതിന്റെ ഭാഗമായി മാലിക് ദിനാര്‍ കെ എസ് അബ്ദുള്ള ഹോസ്പിറ്റലിലെ ഡോക്ടര്‍ നിമിഷ സോമന്‍ക്ലാസ്സെടുത്തു
ഗവണ്‍മെന്റ് മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തളങ്കര കാസര്‍ഗോഡ് സ്‌കൂളില്‍ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പോഷകാഹാര മാസം ആചരിക്കുന്നതിന്റെ ഭാഗമായി പോഷകാഹാരത്തിന്റെ പ്രാധാന്യം കുട്ടികളുടെ ആരോഗ്യത്തില്‍ എന്ന വിഷയ ത്തെ ക്കുറിച്ച് മാലിക് ദിനാര്‍ KS അബ്ദുള്ള ഹോസ്പിറ്റലിലെ ഡോക്ടര്‍ നിമിഷ സോമന്‍ ക്ലാസ്സെടുത്തു. PTA പ്രസിഡണ്ട് നൗഫല്‍ തായല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സീഡ് ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ജില്‍ ജോ എന്‍ സ്വാഗതം പറഞ്ഞു. ജൂഡിറ്റ് സി.ജെ നന്ദി പറഞ്ഞു.