യുദ്ധം തുടങ്ങിയ സാഹചര്യങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര പിരിമുറുക്കങ്ങള്‍ എന്നിവ സ്വര്‍ണവില ഉയര്‍ത്തും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസമായി സര്‍വകാല റെക്കോര്‍ഡ് വിലയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,960 രൂപയാണ്. 57000 ത്തിനോട് അടുത്തതോടെ സ്വര്‍ണാഭരണ ഉപഭോക്താക്കള്‍ ആശങ്കയിലാണ്.
സെപ്റ്റംബര്‍ അവസാനത്തോടെ സ്വര്‍ണവില കുറഞ്ഞിരുന്നെങ്കിലും ഒക്ടോബര്‍ ആദ്യ വാരം സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം സ്വര്‍ണവില ഉയര്‍ത്താന്‍ കാരണമായിട്ടുണ്ട്. ഭൗമരാഷ്ട്ര സംഘര്‍ഷങ്ങള്‍, യുദ്ധം തുടങ്ങിയ സാഹചര്യങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര പിരിമുറുക്കങ്ങള്‍ എന്നിവ സ്വര്‍ണവില ഉയര്‍ത്തും. സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ കണക്കാക്കുന്നത് കൊണ്ടാണ് വില ഉയരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7,120 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,885 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഇന്നലെ രണ്ട് രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയാണ്.
ഒക്ടോബറിലെ സ്വര്‍ണ വില ഒറ്റ നോട്ടത്തില്‍
ഒക്ടോബര്‍ 1 : ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 240 രൂപ കുറഞ്ഞു. വിപണിയിലെ വില 56400 രൂപ
ഒക്ടോബര്‍ 2 : ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 400 രൂപ ഉയര്‍ന്നു. വിപണിയിലെ വില 56800 രൂപ
ഒക്ടോബര്‍ 3 : ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80 രൂപ ഉയര്‍ന്നു. വിപണിയിലെ വില 56880 രൂപ
ഒക്ടോബര്‍ 4 : ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80 രൂപ ഉയര്‍ന്നു. വിപണിയിലെ വില 56960 രൂപ
ഒക്ടോബര്‍ 5 : സ്വര്‍ണ വിലയില്‍ മാറ്റമില്ല. വിപണിയിലെ വില 56960 രൂപ
ഒക്ടോബര്‍ 6 : സ്വര്‍ണ വിലയില്‍ മാറ്റമില്ല. വിപണിയിലെ വില 56960 രൂപ