മുംബൈ: മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ബോംബ് ഭീഷണി ലഭിച്ചത്. ഉടനെ തന്നെ വഴിതിരിച്ച് വിട്ട വിമാനം അടിയന്തരമായി ഡല്‍ഹിയില്‍ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. നിലവില്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാപരിശോധനകള്‍ക്കായി നിര്‍ത്തിയിട്ടിരിക്കുകയാണ് വിമാനം.
പുലര്‍ച്ചെ രണ്ട് മണിയോടെ മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട AI 119വിമാനത്തിനാണ് ഭീഷണി ലഭിച്ചത്. തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ വിമാനത്തില്‍ നിന്നും യാത്രക്കാരെയെല്ലാം മാറ്റി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ പ്രോട്ടോക്കോളുകളും പിന്തുടരുന്നുണ്ടെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. വിമാനത്തില്‍ പരിശോധന തുടരുകയാണ്.