Thursday, December 26, 2024
Home Gulf ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

by KCN CHANNEL
0 comment

രക്ത ദാനം വില മതിക്കാത്തതാണ്, വണ്‍ ഫോര്‍ അബ്ദുറഹ്‌മാന്‍

അബുദാബി : ശാസ്ത്രം ഏറെ വളര്‍ന്നിട്ടും മനുഷ്യ രക്തം നിര്‍മ്മിക്കാനുള്ള ഫാക്ട്ടറി കണ്ടു പിടിക്കാന്‍ സാധിച്ചിട്ടില്ലെന്നും അത് മനുഷ്യ ജീവന് മാത്രമേ നല്‍കാന്‍ സാധിക്കുമയുള്ളൂ എന്നും അത് വില മതിക്കാത്തതാണെന്നും കാസറഗോഡ് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വണ്‍ ഫോര്‍ അബ്ദുറഹ്‌മാന്‍ സാഹിബ് അഭിപ്രായപ്പെട്ടു,
അബുദാബി ദേലംപാടി പഞ്ചായത്ത് കെഎംസിസി അബുദാബി ഹെല്‍ത്ത് അതോരിറ്റിയുമായി സഹകരിച്ച് കൊണ്ട് സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ് സംസാരിക്കുകയായിരുന്നുഅദ്ദേഹംപഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് യൂസഫ് പൊയക്കര അദ്ദ്യക്ഷത വഹിച്ചു,
മദീനത്ത് സായിദില്‍ വെച്ച് നടന്ന ക്യാമ്പില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് പേരാണ് പങ്കെടുത്തത്, അബുദാബി കെഎംസിസി സംസ്ഥാന ട്രഷറര്‍ പി കെ അഹ്‌മദ്, വൈസ് പ്രസിഡന്റ് അനീസ് മാങ്ങാട്, സെക്രട്ടറി ഹനീഫ പടിഞ്ഞാറുമൂല, ജില്ല കെഎംസിസി പ്രസിഡന്റ് അബ്ദുള്‍ റഹ്‌മാന്‍ ഹാജി ചേക്കു, ജനറല്‍ സെക്രട്ടറി പി കെ അഷ്റഫ്, ട്രഷറര്‍ ഉമ്പു ഹാജി, സെക്രട്ടറി ഹനീഫ മാങ്ങാട്, മഞ്ചേശ്വരം മണ്ഡലം കെഎംസിസി പ്രസിഡന്റ് അസീസ് പെര്‍മുദ, ഉദുമ മണ്ഡലം ട്രഷറര്‍ കെ എച്ച് അലി വൈസ് പ്രസിഡന്റുമാരായ സവാദ് ഊജംപാടി, ഹബീബ് ചെമനാട്, സെക്രട്ടറി ഹസീര്‍ കൊറ്റുമ്പ, ഉദുമ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് ആബിദ് നാലാം വാതുക്കല്‍, അബുദാബി കാഞ്ഞങ്ങാട് സി എച്ച് സെന്റര്‍ ചെയര്‍മാന്‍ സി എച്ച് അഷ്റഫ് കൊത്തിക്കാല്‍, ഷാഫി നട്ടക്കല്‍ ആശംസകള്‍ നേര്‍ന്നു, ആഷിര്‍ പള്ളങ്കോട്, അജ്മല്‍ സുനൈഫ്, മുഹമ്മദ് പള്ളിക്കര, സഫ്വാന്‍ പള്ളങ്കോട് തുടങ്ങിയവര്‍ ക്യാംപിന് നേതൃത്വം നല്‍കി ജനറല്‍ സെക്രട്ടറി ഷറഫ് അഡൂര്‍ സ്വാഗതവും ട്രഷറര്‍ തുഫൈല്‍ കൊട്ടുമ്പ നന്ദിയുംപറഞ്ഞു.

You may also like

Leave a Comment