അബുദാബി കുമ്പള പഞ്ചായത്ത് കെ എം സി സി പ്രവര്‍ത്തക സമിതിയും കുമ്പള പഞ്ചായത്തില്‍ നിന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ,മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അറബി ബഷീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി തസ്ലീം ആരിക്കടി ഉദ്ഘാടനം നിര്‍വഹിച്ചു.. അബു ദാബി കുമ്പള പഞ്ചായത്ത് കെ എം സി സി ക്ക് കീഴില്‍ ഒരു വര്‍ഷമായി നടപ്പിലാക്കി വരുന്ന കുമ്പള പഞ്ചായത്തിലെ പാവപ്പെട്ട രോഗികള്‍ക്ക് മാസം തോറും നല്‍കി വരുന്ന റവാഹു റഹ്‌മ ചികിത്സാ ധന സഹായ പദ്ധതി കൂടുതല്‍ പേര്‍ക്ക് ധന സഹായം നല്‍കാനും മറ്റു ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനും പ്രവര്‍ത്തക സമിതി തീരുമാനിച്ചു.
പുതുതായി ജില്ലാ കമ്മിറ്റിയിലേക്ക് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട തസ്ലീം അരികാടിക്ക് പഞ്ചായത്ത് പ്രസിഡന്റ് അറബി ബഷീറും ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ ആയി തിരങ്ങെടുക്കപ്പെട്ട ഷാഹുല്‍ ഹമീദ് കുമ്പളക്ക് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മുനീര്‍ ബത്തേരിയും മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അഷറഫ് അച്ചു കുമ്പളക്ക് പഞ്ചായത്ത് ട്രഷറര്‍ ഇബ്രാഹിം ആരിക്കാടിയും പഞ്ചായത്ത് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട അബ്ദുള്‍ റഹ്‌മാന്‍ കുമ്പോലിനു റസാക്ക് ബത്തേരിയും ഷാള്‍ അണിയിച്ചു സ്വീകരിച്ചു.
ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ ഷാഹുല്‍ ഹമീദ് കുമ്പള,മണ്ഡലം ട്രഷറര്‍ ഖാലിദ് ബംബ്രാണ,മണ്ഡലം വൈസ് പ്രസിഡന്റ് സുനൈഫ് പേരാല്‍ ,മണ്ഡലം സെക്രട്ടറി അഷറഫ് അച്ചു കുമ്പള ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജഹാന്‍ മൊഗ്രാല്‍, സെക്രട്ടറി അബ്ദുള്‍ റഹ്‌മാന്‍ ആരിക്കാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രവര്‍ത്തക സമിതി അംഗങ്ങളായ റഫീക് കുമ്പള,റസാക്ക് ബത്തേരി,അബ്ദുല്‍ റഹ്‌മാന്‍ വളപ്പ്,കരീം ഉളുവാര്‍,അബ്ദുല്‍ റഹ്‌മാന്‍ ബംബ്രാണ,ആദം ആരിക്കാടി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു .
ജനറല്‍ സെക്രട്ടറി മുനീര്‍ ബത്തേരി സ്വാഗതവും ട്രഷറര്‍ ഇബ്രാഹിം ആരിക്കാടി നന്ദിയുംപറഞ്ഞു.
അബുദാബി കുമ്പള പഞ്ചായത്ത് കെ എം സി സി പ്രവര്‍ത്തക സമിതിയും സ്വീകരണവും സംഘടിപ്പിച്ചു
30