ബി.വി.കുഞ്ഞാമുവിനെ ഹൗസ് ഓഫ് ഇ.വൈ.സി.സി. ആദരിച്ചു

ദുബായ് : യു.എ.ഇ. എരിയാല്‍ ജമാഅത്തിന്റെ കാര്യ ദര്‍ശിയായി ഒരു പതിറ്റാണ്ട് മേലെയായി കര്‍മോല്‍സുകാനായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ബി.വി. കുഞ്ഞാമുവിനെ ഹൗസ് ഓഫ് ഇ.വൈ.സി.സി. ആദരിച്ചു.ദുബായില്‍ ഹൗസ് ഓഫ് ഇ.വൈ.സി.സി യില്‍ വെച്ച് നടന്ന പരിപാടിയില്‍ അബ്ദുല്ല ഡിസ്‌കോ ഉപഹാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു.

നീണ്ട വര്‍ഷങ്ങളോളം യു.എ.ഇ എരിയാല്‍ ജമാഅത്തിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് ജമാഅത്തിന്റെ വികസനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളെ യോഗം പ്രശംസിക്കുകയും ജീവ കാരുണ്യ രംഗത്ത് അദ്ദേഹം നേതൃത്വം നല്‍കി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് വിലയിരുത്തുകയും ചെയ്തു. സലാം എരിയാല്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ല ബി,എ, അബ്ദുല്ല ഡിസ്‌കോ, മുസ്തു എരിയാല്‍, ജാഫര്‍ കെ.എച്, ഷുക്കൂര്‍ എരിയാല്‍, ഇബ്രാഹിം തവക്കല്‍, താജുദീന്‍ ചേരങ്കയി, തല്‍വാര്‍ മുഹമ്മദ്, ജംഷീര്‍ എരിയാല്‍, അത്തീഖ് റഹമാന്‍ . ജാബിര്‍ കുളങ്കര തുടങ്ങിയവര്‍ സംസാരിച്ചു.ഹമീദ് ബള്ളിര്‍ സ്വാഗതവും സെമീര്‍ പെരല്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories