സുരക്ഷാച്ചെലവ് താങ്ങാനാവില്ല; കേരളത്തിലേക്ക് വരുന്നില്ലെന്ന് മഅദനി

ബെംഗളൂരു: സുരക്ഷാച്ചെലവ് താങ്ങാനാവാത്തതിനാല്‍ കേരളത്തിലേക്കു തല്‍ക്കാലം വരുന്നില്ലെന്നു പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി. മഅദനിയുടെ യാത്ര പ്രതിസന്ധിയിലാണെന്നു നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സുരക്ഷയ്ക്ക് 15 ലക്ഷം രൂപ നല്‍കണമെന്നു കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെയാണു മഅദനിയുടെ യാത്ര പ്രതിസന്ധിയിലായത്.

എസിപി ഉള്‍പ്പെടെ 19 ഉദ്യോഗസ്ഥരുടെ വിമാനച്ചെലവു വഹിക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത്രയും തുക താങ്ങാനാകില്ലെന്നു മഅദനിയുടെ അഭിഭാഷകന്‍ അറിയിച്ചു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്നും മഅദനി പറഞ്ഞു. ആഗസ്റ്റ് ഒന്നുമുതല്‍ 14 വരെ കേരളത്തില്‍ തങ്ങാനാണ് കോടതി അനുമതി നല്‍കിയിരുന്നത്.

KCN

more recommended stories