പുഴയില്‍ മാലിന്യം തള്ളിയാല്‍ മൂന്ന് വര്‍ഷം തടവ്

തിരുവനന്തപുരം: പുഴയും കായലും തടാകങ്ങളും ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകളില്‍ മാലിന്യം തള്ളിയാല്‍ കനത്ത ശിക്ഷ നല്‍കുന്ന നിയമഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം പിഴയും ശിക്ഷ നല്‍കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.

ജലവകുപ്പ് തയ്യാറാക്കിയ നിയമത്തിന്റെ കരടിനാണ് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത്. ജലസ്രോതസ്സുകളെ മലിനമാക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താനുള്ള നിയമഭേദഗതിയാണ് ആലോചിക്കുന്നത്.

എന്നാല്‍ ഈ നിയമം കൊണ്ടു വരുന്നതിനു മുമ്പ് മറ്റ് ചില കടമ്പകള്‍ കൂടിയുണ്ട്. ഡാം സേഫ്റ്റി അതോറിറ്റിയുമായുള്ള നിയമത്തില്‍ ഭേദഗതി വരുത്തിയ ശേഷമേ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിയൂ. അതിനു ശേഷമായിരിക്കും ഓര്‍ഡിനന്‍സ് കൊണ്ടു വരിക.

ഇതു കൂടാതെ ജലാശയങ്ങളുടെ സംരക്ഷണത്തിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ട്.

ജലസ്രോതസ്സുകളില്‍ കക്കൂസ് മാലിന്യം അടക്കമുള്ളവയാണ് പലരും നിക്ഷേപിക്കുന്നത്. പുഴ വൃത്തിയാക്കുന്നതു കൊണ്ട് മാത്രം പുഴകളുടെ ആരോഗ്യം നിലനിര്‍ത്താനാവില്ലെന്നും അതിന് കടുത്ത ശിക്ഷ നല്‍കുന്ന നിയമം വേണമെന്ന തിരിച്ചറിവിലുമാണ് പുതിയ നിയമ നിര്‍മ്മാണമെന്നും ഹരിത കേരളം ഉപാധ്യക്ഷ ടി എന്‍ സീമ അറിയിച്ചു.

KCN

more recommended stories