ബാലശാസ്ത്ര കോണ്‍ഗ്രസ് -ജില്ലാതല മത്സരം കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് ഗവ.ഹൈസ്‌കൂളില്‍

കാഞ്ഞങ്ങാട് : സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതിതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 25-ാമത് ബാലശാസ്ത്ര കോണ്‍ഗ്രസ് -ജില്ലാതല മത്സരം ഈ മാസം 28 ന് രാവിലെ 9 മണി മുതല്‍ കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് ഗവ.ഹൈസ്‌കൂളില്‍ നടത്തും. ഓണ്‍ലൈന്‍ വഴി മത്സരത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ ടീമുകള്‍ക്ക് പങ്കെടുക്കാം. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരം. മത്സരത്തിനു വേണ്ടി തയ്യാറാക്കിയ പ്രൊജക്ടുകളുടെ കോപ്പി ഒരാഴ്ച മുന്‍പ് തന്നെ മത്സര കേന്ദ്രത്തിലെ ഹെഡ്മാസ്റ്റര്‍ക്ക് സമര്‍പ്പിക്കണം.തെരഞ്ഞെടുക്കപ്പെടുന്ന ടീമുകളുടെ സംസ്ഥാനതല മത്സരം നവംബര്‍ 16,17 തീയ്യതികളില്‍ തൃശൂരിലെ പീച്ചി വനഗവേഷണ കേന്ദ്രത്തില്‍ നടത്തുമെന്ന് ജില്ലാ കണ്‍വീനര്‍ പ്രൊഫ.വി .ഗോപിനാഥന്‍ അറിയിച്ചു. സംസ്ഥാനതലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ക്ക് ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍.9446281854, 8848160933.

KCN

more recommended stories