റെയ്ഡ്കോ അഗ്രോ ബസാര്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: റെയ്ഡ്കോ അഗ്രോ ബസാര്‍ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ നാനാവിധമായ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാനുള്ള റെയ്ഡ്കോയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ ഗംഗ രാധാകൃഷ്ണന്‍ ആദ്യവില്‍പന നിര്‍വഹിച്ചു. എ.വി.നാരായണന്‍ ഏറ്റുവാങ്ങി.

റെയ്ഡ്കോ ചെയര്‍മാന്‍ വല്‍സന്‍ പനോളി, മാനേജിംഗ് ഡയറക്ടര്‍ സി.പി.മനോജ് കുമാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍ വര്‍ഗീസ്, സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്റ്റര്‍ (ജനറല്‍) വി.ചന്ദ്രന്‍, നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍ ഉണ്ണിക്കൃഷ്ണന്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ പി.നാരായണന്‍, എ ദാമോദരന്‍, എം.കുഞ്ഞികൃഷ്ണന്‍, എം.പി ജാഫര്‍, എന്‍.മധു, റെയ്ഡ്കോ ഡയറക്ടര്‍ എ.ദാമോദരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പൊന്നാനി തൃശൂര്‍ കോള്‍ പാടങ്ങളില്‍ സ്ഥാപിച്ച വൈദ്യുതി മോട്ടോര്‍ മാറ്റി സോളാര്‍ പാനല്‍ ഉപയോഗിച്ച് മോട്ടോര്‍ സ്ഥാപിക്കാന്‍ കൃഷിമന്ത്രി അനുമതി നല്‍കിയതായി റെയ്ഡ്കോ ചെയര്‍മാന്‍ പറഞ്ഞു.

KCN

more recommended stories