ഓഖി ദുരിതാശ്വാസ ഫണ്ട്: ഗവര്‍ണറുടെ സംഭാവന കൈമാറി

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ സംഭാവനയായ ഒരു മാസത്തെ ശമ്പളത്തിന്റെ ചെക്ക് ഗവര്‍ണറുടെ സെക്രട്ടറി ഡോ ദേവേന്ദ്രകുമാര്‍ ധോദാവത് ചീഫ് സെക്രട്ടറി ഡോ കെ എം എബ്രഹാമിന് കൈമാറി. തന്റെ ഒരു മാസത്തെ ശമ്പ്‌ളം ഫണ്ടിലേക്ക് നല്‍കുമെന്ന് ഗവര്‍ണര്‍ ഡിസംബര്‍ ഒന്‍പതാം തീയതി അറിയിച്ചിരുന്നു.

ഓഖി ചുഴലികൊടുങ്കാറ്റിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് പരമാവധി ധനസഹായം നല്‍കാന്‍ വൈദ്യുതിവകുപ്പ് മന്ത്രി എംഎം മണിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ജീവനക്കാരുടെ സംഘടനകളുടെ യോഗത്തിലും തീരുമാനമായിരുന്നു. ഇതിന്റെ ആദ്യഗഡുവായി, ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളത്തിന് തുല്യമായ തുക ഏകദേശം ആറുകോടി രൂപ നാളെ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് വൈദ്യുതിവകുപ്പ് മന്ത്രി എംഎം മണി കൈമാറും.

KCN

more recommended stories