സ്വകാര്യ ബസുകള്‍ ജനുവരി 30 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

കാസര്‍കോട്: ബസ് ചാര്‍ജ്ജ് വര്‍ദ്ധനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാരില്‍ ലഭിച്ച് 3 ആഴ്ച കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ 2018 ജനുവരി 30 ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വ്വീസ് നിര്‍ത്തിവെക്കുവാന്‍ 18-01-2018ന് തിരുവനന്തപുരത്ത് ചേര്‍ന്ന ബസ് ഓപ്പറേറ്റേര്‍സ് കോണ്‍ഫെഡറേഷന്റെ യോഗം തീരുമാനിച്ചിരിക്കുകയാണ്.

1. മിനിമം ചാര്‍ജ്ജ് 10 രൂപയായും കിലോമീറ്റര്‍ ചാര്‍ജ്ജ് 80 പൈസയുമായും നിജപ്പെടുത്തുക.
2. വിദ്യാര്‍ത്ഥികളുടെ മിനിമംചാര്‍ജ്ജ് 5 രൂപയായും നിലവിലുള്ള നിരക്കിന്റെ 50 ശതമാനമായും പുനര്‍നിര്‍ണ്ണയിക്കുക.
3. 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യബസ് പെര്‍മിറ്റുകള്‍ പുതുക്കിനല്‍കുക.
4. വര്‍ദ്ധിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക.
5. പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുക.
6. വര്‍ദ്ധിച്ച തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം പിന്‍വലിക്കുക.
7. കര്‍ണാടകത്തിലേതിന് തുല്യമായി കേരളത്തിലെ ഡീസല്‍വില നിജപ്പെടുസ്ഥുക.
എന്നിവയാണ് മുന്നോട്ട് വെച്ചിട്ടുള്ള പ്രധാന ആവശ്യങ്ങള്‍.

കാസര്‍കോട് പ്രസ്സ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ പ്രസിഡന്റ് കെ. ഗിരീഷ്, ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, ട്രഷറര്‍ പി.എ. മുഹമ്മദ്കുഞ്ഞി, വൈസ് പ്രസിഡന്റായ എം. ഹസൈനാര്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗം സി.എ. മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories