ഏകദിന ലഹരിവിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു

ദേലംപാടി : ലഹരി വിമുക്ത നാട് എന്ന ലക്ഷ്യവുമായി കേരള സര്‍ക്കാര്‍ ‘വിമുക്തി ലഹരി വര്‍ജന മിഷന്‍’ എക്‌സൈസ് വകുപ്പ്, ഗ്രാമ കൂട്ടായ്മ, ദിശ ലഹരി വിരുദ്ധ ക്ലബ്, ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പാണ്ടി ഇവയുടെ സംയുക്താഭിമുഖ്യത്തില്‍ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ബളവന്തടുക്ക അംഗണ്‍വാടി പരിസരത്ത് നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എ പി ഉഷ ഉദ്ഘാടനം ചെയ്തു. ദേലംപാടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രത്തന്‍ കുമാര്‍ നായിക് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ലഹരിയില്‍ നിന്നും വിമുക്തി നേടിയവരെ ആദരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ സന്ദേശ യാത്ര, ലഹരിയില്‍ നിന്ന് വിമുക്തി നേടിയ വരോടുള്ള അഭിമുഖം, പൊതുചര്‍ച്ച, ബോധവത്കരണ നാടകീകരണം, ബോധവത്കരണ ക്ലാസ് എന്നിവയാണ് ക്യാമ്പില്‍ പ്രധാനമായും നടന്നത്. കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തു. വലിയൊരു ഗ്രാമ കൂട്ടായ്മയായി ഇത് മാറി.

KCN

more recommended stories