സ്‌കൂള്‍ നിര്‍മ്മാണത്തിനായി 10 സെന്റ് സ്ഥലം: കാരുണ്യ നിറവില്‍ സൈഫുദ്ദീന്‍ കീഴൂര്‍

ഒറവങ്കര: നൂറ്റാണ്ടിന്റെ കഥ പറയുന്ന ഒറവങ്കര മഠത്തിലുള്ള എല്‍.പി. സ്‌കൂളിന് സ്വന്തമായി കെട്ടിടം പണിയാന്‍ സ്വന്തം പേരിലുള്ള 25 സെന്റ് സ്ഥലത്തില്‍നിന്നും 10 സെന്റ് സ്ഥലം നല്‍കിയിരിക്കുകയാണ് സൈഫുദ്ദീന്‍ കീഴൂര്‍. കൂടാതെ ബാക്കിവരുന്ന 15 സെന്റ് സ്ഥലം അഞ്ച് നിര്‍ധന കുടുംബങ്ങള്‍ക്കായി വീതിച്ച് ദാനം ചെയ്യാനും തയ്യാറായിരിക്കുന്നു.

ഒമ്പത് പതിറ്റാണ്ടോളം പഴക്കമുണ്ട് മഠത്തില്‍ സ്‌കൂളിന്. ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിര്‍മ്മിച്ച സ്‌കൂളില്‍ നിന്നും അറിവിന്റെ നന്മ നുകര്‍ന്ന തലമുറകള്‍ നിരവധിയാണ്. സ്‌കൂളിന്റെ കെട്ടിടം നിരവധി തവണ പുതുക്കിപ്പണിതു. സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ ഇതുവരെ കെട്ടിടം പണിയാന്‍ സാധിച്ചിരുന്നില്ല.

സ്വന്തമായി സ്ഥലം ലഭിക്കുന്നതോടെ പുതിയ കെട്ടിടം പണിയാവുന്നതാണ്. അതോടെ മഠത്തില്‍ സ്‌കൂളിന്റെയും നാടിന്റെയും മുഖഛായ തന്നെ മാറും. ജീവകാരുണ്യമേഖലയില്‍ സ്വന്തമായി നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന യുവ വ്യവസായിയാണ് സൈഫു. സ്‌കൂളിന് പുറമെ അഞ്ച് കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നത്തിന് കൂടി ഇദ്ദേഹം ചിറക് നല്‍കിയിരിക്കുകയാണ്.

KCN

more recommended stories