സി കെ വിനീതിന്റെ മകന് മതമില്ല; കൈയ്യടിയോടെ എറ്റെടുത്ത് സോഷ്യല്‍ മീഡിയ

കണ്ണൂര്‍ : തന്റെ മകന് ജീവിക്കാന്‍ മതം നിര്‍ബന്ധമല്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സി കെ വിനീത്. മകന്റെ ജനന രജിസ്റ്ററില്‍ മതം ചോദിക്കുന്ന കോളത്തില്‍ ‘നില്‍’ എന്നാണ് വിനീത് രേഖപ്പെടുത്തിയത്.

വിനീതിനൊപ്പം ആശുപത്രിയിലുണ്ടായിരുന്ന സുഹൃത്തായ മനുതോമസാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മകന്‍ വളര്‍ന്നു വലുതാകുമ്പോള്‍ ആവശ്യമെന്ന് തോന്നിയാല്‍ അവന്‍ മതം തിരഞ്ഞെടുക്കട്ടെയെന്ന് വിനീത് പറഞ്ഞതായും സുഹൃത്ത് പറയുന്നു.

കഴിഞ്ഞ മാസം 23ാം തിയ്യതിയായിരുന്നു വീനിത് അച്ഛനായത്. കണ്ണൂരിലെ ധനലക്ഷ്മി ആശുപത്രിയില്‍ വച്ചായിരുന്നു കുട്ടിയുടെ ജനനം. കണ്ണൂര്‍ സ്വദേശിയായ ശരണ്യയാണ് വിനീതിന്റെ ഭാര്യ. മുന്‍പും കളികളത്തിന് പുറത്ത് നടക്കുന്ന കാര്യങ്ങളില്‍ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട് വിനീത്.

ഫേസ്ബുക്ക് പോസ്റ്റ്

മതേതര സമൂഹത്തിനായ് CK. വിനീതിന്റ ഒരു ഉഗ്രന്‍ ഗോള്‍.! കഴിഞ്ഞ ദിവസം കണ്ണൂരില്‍ ടൗണിലെ ഒരു പരിപാടി കഴിഞ്ഞ് വാഹനത്തില്‍ പോകുമ്‌ബോഴാണ് വിനീത് പറഞ്ഞത് കഴിഞ്ഞ ദിവസം ജനിച്ച മകന്റെ ബര്‍ത്ത് സര്‍ട്ടിഫിക്കേറ്റ് വാങ്ങാന്‍ അപേക്ഷ കൊടുക്കണം ആശുപത്രിയില്‍ നിന്ന് വിളിച്ചു നമ്മുക്കൊന്നവിടെ കയറാം…ഞാനും വി.കെ സനോജ് ഉം അവന്റെ കൂടെകണ്ണൂരിലെ ആശുപത്രിയിലെ ജനന രജിസ്ടഷന്‍ കൗണ്ടറിന്റ മുമ്ബില്‍ എത്തി..

കൗണ്ടറിലെ ജീവനക്കാരി ഫോറം പൂരിപ്പിക്കാന്‍ തന്നു വീനീതത് എഴുതാന്‍ തുടങ്ങി ഓരോ കോളങ്ങളിലായി വിവരങ്ങള്‍ എഴുതി വന്നപ്പോള്‍ കുട്ടിയുടെ മതം രേഖപ്പെടുത്തുവാനുള്ള സ്ഥലമെത്തി.വിനീതവിടെ ഭാവ വിത്യാസങ്ങളൊന്നുമില്ലാത ‘Nil ‘എന്നു രേഖപ്പെടുത്തി.പെട്ടെന്ന് ..എന്തെന്നില്ലാത്ത അഭിമാനം-സന്തോഷം തോന്നി അവനോട്…സി. കെ വിനീത്എന്ന കേരളത്തിന്റെ പ്രിയപ്പെട്ട ഫുട്ട് ബോളറെന്ന നിലയിലോ ഞങ്ങളുടെ സുഹൃത്ത് എന്നതിലോ ഉപരി…ഈ കാലഘട്ടം ആവശ്യപ്പെടുന്ന സാമൂഹ്യ ബോധം ഉയര്‍ത്തി പിടിക്കുന്ന ചെറുപ്പക്കാരന്റ പ്രതിനിധി എന്നനിലയില്‍..!

അവന്‍ ഞങ്ങളോട് പറഞ്ഞു ‘മകന്‍ വളര്‍ന്നു വലുതാവമ്‌ബോള്‍ വേണമെന്നു തോന്നിയാല്‍ തിരഞ്ഞെടുത്തോട്ടെ..’ഞാനവന്റ കൈപിടിച്ച് കുലുക്കി അഭിനന്ദിച്ചു.സത്യത്തില്‍ വളരെ അപ്രതീക്ഷിതമായിരുന്നു അവന്റെ ആ നിലപാട്…തികഞ്ഞ ദാര്‍ശനിക രാഷ്ട്രിയ നിലപാട് ഉയര്‍ത്തി പിടിച്ച് പ്രവര്‍ത്തിക്കുന്നവരും സ്വന്തം ജീവിതത്തില്‍ തീരുമാനമെടുക്കേണ്ട ഘട്ടത്തില്‍ ശങ്കിച്ചു നില്‍ക്കുന്നത് കണ്ടിട്ടുണ്ട്…

കൗണ്ടറിലെ ആശുപത്രി ജീവനക്കാരി സാങ്കേതികപ്രശ്‌നങ്ങള്‍ പറഞ്ഞ് പിന്‍ തിരിപ്പക്കാന്‍ ശ്രമിച്ചു. ഞാനും സനോജ് ഉം കൂടി ആ ജീവനക്കാരിയെ തിരുത്താന്‍ ശ്രമിച്ചു കേരളാ ഗവ: ഇപ്പോള്‍ ജാതി -മതമില്ല എന്നു രേഖപ്പെടുത്താനുള്ള കോളം കൂടി സര്‍ട്ടിഫികേറ്റുകളില്‍ ഉള്‍പെടുത്തിയിട്ടുണ്ട് എന്ന് പറഞ്ഞു കൊടുത്തു. ഞാനിതിവിടെ പറയാന്‍ കാരണം..വിനീത് കേരളത്തിലെ യുവാക്കളുടെ താരമാണ്..അതുകൊണ്ട് തന്നെ ഇതിലൂടെ കേരളിയ മതേതര സമൂഹതിന്റ മാതൃക കൂടിയായി കേരളീയയുവത്വം CKവീനിതിനെ അറിയേണ്ടതുണ്ട് എന്നു തോന്നി…മറ്റെന്തിലുമധികം..

KCN