കാസര്‍കോട് വികസന പാക്കേജ്: 61.96 കോടി രൂപയുടെ 42 പ്രവൃത്തികള്‍ക്ക് ഭരണാനുമതി

കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജില്‍ 2017-18 സാമ്പത്തിക വര്‍ഷം 61.96 കോടി രൂപയ്ക്കുളള 42 പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. താഴെ പറയുന്ന പ്രവൃത്തികള്‍ക്കാണ് ഭരണാനുമതിയായത്. പദ്ധതികളും അനുവദിച്ച തുക ബ്രാക്കറ്റില്‍.

കളളാര്‍ ഗ്രാമ പഞ്ചായത്തിലെ മാണിക്കല്ലില്‍ ഓണി-മാണിക്കല്ല് തോടിനു കുറുകെ വി.സി.ബി നിര്‍മ്മാണം (45.00 ലക്ഷം രൂപ), കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്തിലെ കടയംകല്ലില്‍ പരപ്പച്ചാല്‍ വി.സി.ബി നിര്‍മ്മാണം (44.00 ലക്ഷം), മടിക്കൈ ഗ്രാമ പഞ്ചായത്തിലെ പൂങ്കാംകുതിര്‍ വി.സി.ബി പുനര്‍ നിര്‍മ്മാണം (90.00 ലക്ഷം രൂപ), കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്തിലെ കല്ലടുക്കം മാനൂരിച്ചാലില്‍ പാലത്തോടുകൂടിയ വി.സി.ബി നിര്‍മ്മാണത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തി (3.15 ലക്ഷം രൂപ), മടിക്കൈ ഗ്രാമ പഞ്ചായത്തിലെ റാക്കോല്‍-കൊക്കോട്ട്് വി.സി.ബിയുടെയും ലീഡിംഗ് ചാനലിന്റെയും പുനര്‍നിര്‍മ്മാണം (200.00 ലക്ഷം രൂപ), മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലെ പാപ്പില മച്ചംപാടിയില്‍ ബങ്കര മഞ്ചേശ്വരം പുഴയില്‍ ട്രാക്ടര്‍വേയോടുകൂടിയ വി.സി.ബി നിര്‍മ്മാണം. (99.90 ലക്ഷം രൂപ), പൈവളിഗെ ഗ്രാമ പഞ്ചായത്തിലെ നൂത്തില-പയര്‍കോടിയില്‍ ട്രാക്ടര്‍വേയോടുകൂടിയ വി.സി.ബി നിര്‍മ്മാണം. (80 ലക്ഷം രൂപ), ചെങ്കള ഗ്രാമ പഞ്ചായത്തിലെ എടനീര്‍ തോട്ടില്‍ വിഷ്ണുമംഗലം ക്ഷേത്രത്തിന് സമീപം വി.സി.ബി നിര്‍മ്മാണം (45.00 ലക്ഷം രൂപ), മധൂര്‍ ഗ്രാമ പഞ്ചായത്തിലെ മട്ടത്തോടില്‍ പാലത്തോടു കൂടിയ വി.സി.ബി നവീകരണം (15.00 ലക്ഷം രൂപ), മധൂര്‍ ഗ്രാമ പഞ്ചായത്തിലെ മധുവാഹിനി പുഴയില്‍ ചേനക്കോട് വി.സി.ബി നവീകരണം (15.00 ലക്ഷം രൂപ),ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ മലാങ്കടപ്പില്‍ വി.സി.ബി നിര്‍മ്മാണം (99.00 ലക്ഷം രൂപ), തൃക്കരിപ്പൂര്‍ ഗാമ പഞ്ചായത്തിലെ മാത്തില്‍ റോഡില്‍ പാലത്തോടു കൂടിയ വി.സി.ബി പുനര്‍ നിര്‍മ്മാണം (50.00 ലക്ഷം രൂപ), പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ ഏര്‍പ്പുഴയില്‍ ട്രാക്ടര്‍വേയോടു കൂടിയ വി.സി.ബി പുനര്‍ നിര്‍മ്മാണം (60.00 ലക്ഷം രൂപ), കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തിലെ തിമിരി-പാലത്തേരയില്‍ വി.സി.ബി പുനര്‍ നിര്‍മ്മാണം (50.00 ലക്ഷം രൂപ), പട ഗ്രാമ പഞ്ചായത്തിലെ ഓരി വടക്കേ ബണ്ടില്‍ വി.സി.ബി നിര്‍മ്മാണം (32.50 ലക്ഷം രൂപ), മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്തില്‍ നോര്‍ത്ത് ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണം (1470.00 ലക്ഷം രൂപ), മൊഗ്രാല്‍പുത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ മൊഗ്രാല്‍പുത്തൂര്‍ കടവ് കോട്ടക്കുന്ന്-കമ്പാര്‍ റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ (47.50 ലക്ഷം രൂപ), മൊഗ്രാല്‍പുത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ മജാല്‍-ഒദുവത്ത് ജംഗ്ഷന്‍ ജബല്‍നൂര്‍ റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ (39.50 ലക്ഷം രൂപ), മൊഗ്രാല്‍പുത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ പെരിയടുക്ക മജാല്‍ റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ (25.80 ലക്ഷം രൂപ), മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലെ മഞ്ചേശ്വരം ചര്‍ച്ച്- ബീച്ച് റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ (65.00 ലക്ഷം രൂപ),മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്തിലെ കുബനൂര്‍- കണ്ണാടിപ്പാറ റോഡ് നവീകരണം (78.00 ലക്ഷം രൂപ), മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലെ ഗിയര്‍-കട്ട-ബച്ചിലഗ റോഡ് (73.00 ലക്ഷം രൂപ), കുമ്പള ഗ്രാമ പഞ്ചായത്തിലെ റഹ്മത്ത് നഗര്‍-നടുപ്പാലം റോഡ് (26.60 ലക്ഷം രൂപ), മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്തിലെ പെരിങ്ങാടി ജുമാ-മസ്ജിദ് റോഡ് (71.00 ലക്ഷം രൂപ), മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലെ ഉദ്യാവര്‍-ഗുഡ്ഡെ (എച്ച്.എസ്) -അമ്പിത്താടി റോഡ് (65.00 ലക്ഷം രൂപ), മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്തിലെ ഇച്ചിലങ്കോട് ജുമാ-മസ്ജിദ് ബെറോലിക്കാ റോഡ് (54.00 ലക്ഷം രൂപ), മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലെ പൊസ്സോട്ട് എന്‍ എച്ച് സത്യഡുക്ക റോഡ് (40.00 ലക്ഷം രൂപ), മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്തിലെ പാറക്കട്ട ബാപ്പയത്തൊട്ടി റോഡ് (78.00 ലക്ഷം രൂപ), കുമ്പള ഗ്രാമ പഞ്ചായത്തിലെ കക്കലം-ബരണിക്കട്ട ബംബ്രാണ വയല്‍-തെല്ലത്തു വളപ്പ് റോഡ് (43.00 ലക്ഷം രൂപ), മൊഗ്രാല്‍പുത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ കൊട്ട വളപ്പ് ഗുഡ്ഡെ ടെമ്പിള്‍ റോഡ്് (49.00 ലക്ഷം രൂപ), ടി.ബി ശവപറമ്പ-കൊട്രച്ചാല്‍ റോഡ് (257.00 ലക്ഷം രൂപ), പാണത്തൂര്‍-കല്ലപ്പളളി റോഡ് (100.00 ലക്ഷം രൂപ), അഡൂര്‍-പയറഡുക്ക-ചാമക്കൊച്ചി-ബന്തഡുക്ക റോഡ് (150.00 ലക്ഷം രൂപ),ചിറ്റാരിക്കാല്‍ കുുംകൈ റോഡ് (400.00 ലക്ഷം രൂപ), എടത്തലവളപ്പ്-ചഡുക്കം-മാങ്കോട് റോഡ് (600.00 ലക്ഷം രൂപ), പെരളം- കമ്പല്ലൂര്‍ റോഡ് (400.00 ലക്ഷം രൂപ), ചീമേനി-പാലാവയല്‍-ഓടക്കൊല്ലി റോഡില്‍ ഏണിച്ചാല്‍ പാലം നിര്‍മ്മാണം (300.00 ലക്ഷം രൂപ), ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ തീരപ്രദേശങ്ങളില്‍ കുടിവെളള പദ്ധതി (മയിച്ച വെസ്റ്റ്, കൈതക്കാട്, കാവുംചിറ) (75.00 ലക്ഷം രൂപ), ചെറുവത്തൂര്‍ ഗവമെന്റ് വെല്‍ഫെയര്‍ യു.പി. സ്‌കൂളിന് പുതിയ കെട്ടിട നിര്‍മ്മാണം (40.00 ലക്ഷം രൂപ), ജി.എച്ച്.എസ്.എസ് പരപ്പയ്ക്ക് കെട്ടിട നിര്‍മ്മാണം (75.00 ലക്ഷം രൂപ), പടന്ന ഗ്രാമ പഞ്ചായത്തിലെ ജി.എച്ച്.എസ്.എസ് ഉദിനൂരിന് കെട്ടിട നിര്‍മ്മാണം (45.00 ലക്ഷം രൂപ), കാഞ്ഞങ്ങാട് മിനി ഇന്‍ഡോര്‍ സ്റ്റേഡിയം(600.00 ലക്ഷം രൂപ) എന്നീ പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചതെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ അറിയിച്ചു.

KCN

more recommended stories