കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ കാര്‍ബൈഡ് പൊടി വിതറി പഴുപ്പിച്ച 30 കിലോ ഗ്രാം മാങ്ങ പിടികൂടി

കാസര്‍കോട്: കാര്‍ബൈഡ് പൊടി വിതറി പഴുപ്പിച്ച മാങ്ങകള്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയ ആരോഗ്യ വിഭാഗം 30 കിലോ ഗ്രാം പിടികൂടി നശിപ്പിച്ചു. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് റോഡരികില്‍ വില്‍പന നടത്തുകയായിരുന്ന മാമ്പഴമാണ് നഗരസഭ ആരോഗ്യവിഭാഗം പിടികൂടിയത്.

കാര്‍ബൈഡ് പൊടി വിതറി പഴുപ്പിച്ചതാണെന്നും ചീഞ്ഞളിഞ്ഞ നിലയിലുമായിരുന്നു മാമ്പഴങ്ങള്‍. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.വി രാജീവന്‍, ജെ.എച്ച്.ഐമാരായ കെ. സുര്‍ജിത്ത്, ടി. സുധീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

KCN

more recommended stories