നാല് ജില്ലകളില്‍ ഇടിയും കാറ്റോട് കൂടിയ മഴയ്ക്കും സാധ്യത; കേരളത്തിന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇടിമിന്നലും കാറ്റോട് കൂടിയ മഴയുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. നാളെയും മറ്റന്നാളും സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കേരളത്തിന് പുറമെ കര്‍ണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും കനത്ത മഴയുണ്ടാകും. കൂടാതെ ഉത്തരേന്ത്യയില്‍ ഞായറാഴ്ച ഇടിയും കൊടുങ്കാറ്റോടും കൂടിയ കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലായിരിക്കും കാറ്റും മഴയും ആഞ്ഞടിക്കുക. രാജസ്ഥാനില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മണല്‍ക്കാറ്റ് ശക്തമായി തുടരും.

KCN

more recommended stories