ട്രാന്‍സ്ജെന്‍ഡര്‍ ഹെല്‍പ്പ് ലൈന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം> ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടിയുള്ള സമഗ്ര പദ്ധതിയുടെയും 24 മണിക്കൂറും സേവനമുള്ള ട്രാന്‍സ്ജെന്‍ഡര്‍ ഹെല്‍പ്പ് ലൈനിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

കേരള സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികോപഹാരമായാണ് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടിയുള്ള സമഗ്ര പദ്ധതി ആവിഷ്‌കരിക്കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗമെന്ന നിലയില്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ട്രാന്‍സ്ജെന്‍ഡര്‍ സൗഹാര്‍ദ്ദപരമായ നിരവധി പദ്ധതികളാണ് കേരള സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ആവിഷ്‌കരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായാണ് ട്രാന്‍സ്ജെന്‍ഡര്‍ സെല്ലും 24 മണിക്കൂര്‍ ട്രാന്‍സ്ജെന്‍ഡര്‍ ഹെല്‍പ് ലൈനും സ്ഥാപിച്ചത്. സ്വന്തം സ്വത്വത്തില്‍ അഭിമാനത്തോടെ ജീവിക്കാനുള്ള അവസരമൊരുക്കുമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ട്രാന്‍സ്ജെന്‍ഡര്‍മാരുടെ സമഗ്ര പുരോഗതിയ്ക്കായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഇവരെ മുഖ്യധാരയില്‍ കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ട്രാന്‍സ്ജെന്‍ഡര്‍ നയം യാഥാര്‍ത്ഥ്യമാക്കിയത്. സ്ത്രീയ്ക്കും പുരുഷനും അപ്പുറം ട്രാന്‍സ്ജെന്‍ഡര്‍ എന്ന ഒരു വിഭാഗമുണ്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചതും അവര്‍ക്ക് അംഗീകാരം നല്‍കാന്‍ സാധിച്ചതും ഇക്കാലത്താണ്. മുമ്ബ് ആട്ടിപ്പായിച്ച സമൂഹം തന്നെ അവരെ അംഗീകരിച്ച് മുന്നേറുന്ന ഒരവസ്ഥയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

KCN

more recommended stories