കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. അറബിക്കടലില്‍ പടിഞ്ഞാറന്‍ മേഖലയില്‍ ന്യൂനമര്‍ദ്ദം രൂപംകൊള്ളുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സാഗര്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിന് പിന്നാലെയാണ് വീണ്ടും കടലില്‍ ന്യൂനമര്‍ദ്ദച്ചുഴി രൂപം കൊള്ളുന്നത്.ലക്ഷദ്വീപിന് പടിഞ്ഞാറുഭാഗത്തായാണ് ന്യൂനമര്‍ദ്ദം ഉണ്ടാകുന്നത്. മീന്‍പിടുത്തക്കാര്‍ കടലില്‍ പോകുന്നത് ആപത്കരമാണെന്നാണ് മുന്നറിയിപ്പ്. ലക്ഷദ്വീപ് പരിസരത്തും പടിഞ്ഞാറന്‍ മേഖലയിലും മത്സ്യബന്ധത്തിന് പോകരുതെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

KCN

more recommended stories