ദേലംപാടി സ്വദേശിയ കാണാതായതായി പരാതി

കാസര്‍കോട് : കാസര്‍കോട് ദേലംപാടി പഞ്ചായത്ത് ചെര്‍ല്ലകൈയിലെ ചെനിയ നായക്കി (65) നെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് ഗാളിമുഖയില്‍ പോയി വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങി വരുന്നത് കണ്ടവരുണ്ട്. എന്നാല്‍ വീട്ടിലേക്കെത്താത്തതിനെ തുടര്‍ന്ന് ആദുര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു ബന്ധുക്കള്‍. പയസ്വനി പുഴ കടന്നാണ് ഇദ്ദേഹം സാധനങ്ങള്‍ വാങ്ങാന്‍ പോയത്. തിരികെ വരുമ്പോള്‍ ഒഴുക്കില്‍ പെട്ടതാകാമെന്ന നിഗമനത്തില്‍ പുഴയിലും പരിസരത്തും പോലിസും ഫയര്‍ഫോര്‍സും നാട്ടുകാരും നിരച്ചില്‍ നടത്തുന്നു

KCN

more recommended stories