മനുഷ്യാവകാശ സംരക്ഷണ മിഷന്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

നായന്മാര്‍മൂല: ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം മാനവീകതയുടെയും, മനുഷ്യാവകാശത്തിന്റെയും ഉദ്‌ഘോഷമായി. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും പ്രമുഖര്‍ പങ്കെടുത്ത ഇഫ്താര്‍ ജാതി, മത, വര്‍ഗ്ഗ, രാഷട്രീയത്തിനപ്പുറംനാട് ആഗ്രഹിക്കുന്ന സൗഹൃദത്തിന്റെ മികച്ച കൂട്ടായ്മയായി.

നായന്മാര്‍മൂല ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന സംഗമം ദേശീയ ചെയര്‍മാന്‍ പ്രകാശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കൂക്കള്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ബി.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ദേശീയ സെക്രട്ടറി കെ.വി.സതീശന്‍, കരിമ്പില്‍ കൃഷ്ണന്‍, ഷഫീഖ് നസറുള്ളാ, അഡ്വ. കെ.വിനോദ്കുമാര്‍, എം.എ. മക്കാര്‍, ജമീല അഹമ്മദ്, ബി.അഷ്‌റഫ്, ഷാഫി ചൂരിപ്പള്ളം, രാഘവ ചേരാല്‍, ഇബ്രാഹിം പാലാട്ട്,നാസര്‍ ചെര്‍ക്കള, മന്‍സൂര്‍മല്ലത്ത്,ബാലാമണിടീച്ചര്‍,ബി.സി.കുമാരന്‍, ഹനീഫ് കടപ്പുറം സുജാത ഷെട്ടിപ്രസംഗിച്ചു.സി.സുകുമാരന്‍നന്ദിപറഞ്ഞു.

KCN

more recommended stories