ജസ്‌നയെ കണ്ടെത്തുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ച് പൊലീസ് പോസ്റ്റര്‍

പത്തനംതിട്ട: റാന്നി മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്‌ന മരിയയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കേരളാ പൊലീസിന്റെ പോസ്റ്റര്‍. ചെന്നൈ, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലാണ് പൊലീസ് പോസ്റ്റര്‍ പതിപ്പിച്ചത്.

ജസ്‌നയെ കണ്ടെത്താനുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായാണ് കണ്ടെത്തുന്നവര്‍ക്കോ എന്തെങ്കിലും സൂചന നല്‍കുന്നവര്‍ക്കോ ആയി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചത്.

ദുരൂഹ സാഹചര്യത്തില്‍ എരുമേലിയില്‍ നിന്ന് മാര്‍ച്ച് 22നാണ് ജസ്‌ന’യെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കൊളേജിലെ ബികോം വിദ്യാര്‍ത്ഥിനിയായ ജസ്‌ന മരിയ രാവിലെ കാഞ്ഞിരപ്പള്ളിയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് പോയത്.

KCN

more recommended stories