രൂപ എക്കാലത്തെയും വലിയ തകര്‍ച്ചയില്‍; ഡോളറിന് 69 രൂപ

മുംബൈ:  ഡോളറുമായുള്ള രൂപയുടെ വിനിമ നിരക്ക് കുത്തനെ ഇടിഞ്ഞ് എക്കാലത്തെയും കുറഞ്ഞ നിരക്കായ 69 രൂപയിലെത്തി. 49 പൈസ താഴ്ന്നാണ് ഇന്നു രാവിലെ വിനിമയ നിരക്ക് 69.10 രൂപയിലെത്തിയത്. ഡോളറിനുള്ള ആവശ്യം വര്‍ധിച്ചത് രൂപയെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ നിര്‍ത്തിവയ്ക്കണമെന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടതോടെ ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചിട്ടുണ്ട്. ഇതും വിനിമയ നിരക്കിലെ വര്‍ധനവിന് ആക്കം കൂട്ടിയ ഘടകമാണ്. 2013 ഓഗസ്റ്റ് 28ന് 68.80 രൂപയായതാണ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വിനിമയ നിരക്ക്. ക്രൂഡ് ഓയില്‍ നിരക്കിലെ വര്‍ധനയും വിനിമയ നിരക്കിലെ ഇടിവും ഇന്ത്യക്ക് ഒരേ സമയമുള്ള രണ്ടു കനത്ത ആഘാതങ്ങളാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

KCN

more recommended stories