എയിംസ് കാസര്‍കോട്ട് സ്ഥാപിക്കണം; ഐ.എന്‍.എല്‍

കാസര്‍കോട് : കേന്ദ്ര ആരോഗ്യ മന്ത്രി കെ.പി നദ്ധ യുമായി സംസ്ഥാന ആരോഗ്യമന്ത്രി പി.കെ ശൈലജ ടീച്ചര്‍ നടത്തിയ കൂടിക്കാഴ്ചയിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തില്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് (എയിംസ് ) കേരളത്തിന് അനുവദിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ എയിംസ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കണമെന്ന് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ആവശ്യപ്പെട്ടു, ഇരു സംബന്ധിച്ചുള്ള നിവേധനം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഇ മെയില്‍ മുഖേന അയച്ചുകൊടുത്തു, എയിംസ് ഇല്ലാത്ത അല്‍പം സംസ്ഥാനത്തില്‍ ഒന്ന് കേരളമാണെങ്കില്‍ ഒരു മെഡിക്കല്‍ കോളേജ് പോലുമില്ലാത്ത ജില്ലയാണ് കാസര്‍കോട്, എയിംസ് കാസര്‍കോട് സ്ഥാപിക്കാമെന്ന പൊതു ധാരണ ഉണ്ടായിരിക്കെ ആരോഗ്യമേഖലയില്‍ രണ്ട് മെഡിക്കല്‍ കോളേജ് അടക്കം എല്ലാ സൗകര്യങ്ങളുമുള്ള കോഴിക്കോട്ട് എയിംസ് സ്ഥാപിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്, ബദിയടുക്കയില്‍ മെഡിക്കല്‍ കോളേജിന് തുടക്കം കുറിച്ചെങ്കിലും ഇതുവരെ പണി പൂര്‍ത്തിയാകാതെ കിടക്കുകയാണ്, ഏറെ പ്രതീക്ഷയോട് കാസര്‍കോട്ടുകാര്‍ കാത്തു നിന്ന കേന്ദ്ര സര്‍വ്വകശാലയുടെ കീഴിലുള്ള മെഡിക്കല്‍ കോളേജ് സ്വപ്നം മാത്രമായി മാറുന്നു ,ജില്ലയിലെ ആശുപത്രികളിലെ ശോചനീയ സ്ഥ തുടരുന്നു. ഒരു മെഡിക്കല്‍ കോളേജും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി പോലുമില്ലാത്ത ജില്ലയാണ് കാസര്‍കോട്, ഒരു പനി വന്നാല്‍ പോലും കാസര്‍കോട്ടുകാര്‍ക്ക് അന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ടി വരുന്നു, ഇത്തരം സാഹചര്യത്തില്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതമനുഭവിക്കുന്നവര്‍ അടക്കമുള്ള ജനങ്ങളുടെ വികാരം കണക്കിലെടുത്ത് എയിംസ് കാസര്‍കോട്ട് തന്നെസ്ഥാപിക്കണമെന്ന് അസീസ് കടപ്പുറം ആവശ്യപ്പെട്ടു.

KCN

more recommended stories