ട്വിറ്ററിന്റെ ‘ശുദ്ധികലശം’: മോഡിക്ക് മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്സിനെ നഷ്ടമായി

ന്യൂഡല്‍ഹി > ലോക്ക് ചെയ്ത അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ട്വിറ്റര്‍ തുടരുന്ന നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അക്കൗണ്ടിന് മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്സിനെ നഷ്ടമായി. 43.4 മില്ല്യണ്‍ ഫോളോവേഴ്സില്‍ നിന്നും 43.1 മില്ല്യണ്‍ ഫോളോവേഴ്സായാണ് കുറവു വന്നത്.

300,000 ഫോളോവേഴ്സിനെയാണ് വെള്ളിയാഴ്ച മോഡിക്ക് നഷ്ടമായത്. അതേസമയം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് 17,503 പിന്തുടര്‍ച്ചക്കാരെയും നഷ്ടപ്പെട്ടു.

സോഷ്യല്‍ ബ്ലേഡ്.കോമിന്റെ കണക്കുപ്രകാരം മോഡിയുടെ വ്യക്തിഗതമായ അക്കൗണ്ടിന് 2,84,746 ഫോളോവേഴ്‌സും പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടിന് 1,40,635 ഫോളോവേഴ്‌സുമാണ് നഷ്ടമായത്.

അതേസമയം നടപടി സംബന്ധിച്ച ഒദ്യോഗിക പ്രഖ്യാപനം ഇതുവരെ ട്വിറ്റര്‍ നടത്തിയിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഒരു ലക്ഷം ഫോളോവേഴ്‌സും മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് 4 ലക്ഷം ഫോളോവേഴ്‌സും ഇതോടെ നഷ്ടമായി.

KCN

more recommended stories