പൊതുമേഖല ബാങ്കുകളുടെ എടിഎമ്മുകള്‍ സുരക്ഷിതമല്ല; കേന്ദ്രസര്‍ക്കാറിന്റെ കുറ്റസമ്മതം

ദില്ലി : പൊതുമേഖല ബാങ്കുകളുടെ എടിഎമ്മുകള്‍ സുരക്ഷിതമല്ലെന്ന് കേന്ദ്രസര്‍ക്കാറിന്റെ കുറ്റസമ്മതം. 25 ശതമാനം എടിഎമ്മുകളും തട്ടിപ്പ് നടക്കാന്‍ സാധ്യതയുള്ളവയാണെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. 74 ശതമാനം മെഷീനുകളിലും കാലഹരണപ്പെട്ട സോഫ്റ്റ് വെയറുകളാണ് ഉപയോഗിക്കുന്നത്. പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്

2017 ജൂലായക്കും 2018 ജൂണിനും ഇടയില്‍ ബാങ്കിങ് ഓംബുഡ്സ്മാന് 25,000ലധികം പരാതികളാണ് ലഭിച്ചത്. ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ടവയാണവയില്‍ മിക്കവാറും പരാതികള്‍. ഉപഭോക്താക്കളുടെ പരാതികള്‍ വര്‍ധിച്ചതിനെതുട ര്‍ന്ന്‌സോഫ്റ്റ്വെയറുകള്‍ പുതുക്കുന്നതിനും എടിഎം പരിപാലനം ഫലപ്രദമായി നടത്തുന്നതിനും ആര്‍ബിഐ ബാങ്കുകള്‍ക്ക് ഈയിടെ നിര്‍ദേശം നല്‍കിയിരുന്നു.

KCN

more recommended stories