ട്രെയിനില്‍ തൂങ്ങി സഞ്ചരിച്ച നാല് വിദ്യാര്‍ഥികള്‍ തൂണിലിടിച്ച് മരിച്ചു

ചെന്നൈ: ട്രെയിനില്‍ തൂങ്ങിക്കിടന്ന് യാത്രചെയ്ത നാല് വിദ്യാര്‍ഥികള്‍ തൂണില്‍ ഇടിച്ച് മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ചെന്നൈ മൗണ്ട് സ്റ്റേഷനു സമീപം ചൊവ്വാഴ്ച രാവിലെ ഒമ്പപതിനാണ് സംഭവം. ഫ്‌ളൈഓവറിന്റെ തൂണിലിടിച്ചാണ് അപകടമുണ്ടായത്. ചെന്നൈ ബിച്ച് സബര്‍ബന്‍ ട്രെയിന്‍ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടതെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. നാലുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ട്രെയിന്‍ പാളം മാറി ഓടിയതാണ് അപകടത്തിനു കാരണമായത്.

KCN

more recommended stories